Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 12:02 AM IST Updated On
date_range 11 Sept 2019 12:02 AM ISTഇന്ത്യ-നേപ്പാൾ പെട്രോളിയം പൈപ്പ്ലൈൻ യാഥാർഥ്യമായി
text_fieldsbookmark_border
കാഠ്മണ്ഡു/ ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കുള്ള, ദക്ഷിണേഷ ്യയിലെ ആദ്യ രാജ്യാന്തര പെട്രോളിയം ഉൽപന്ന പൈപ്പ്ലൈൻ ഇരു രാജ്യങ്ങള ുടെയും പ്രധാനമന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ബിഹാറി ലെ മോത്തിഹാരിയിൽ നിന്ന് നേപ്പാളിലെ അംലേഖ്കുഞ്ചിൽ എത്തുന്ന 69 കിലോ മീറ്റർ നീളമുള്ള പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽനിന്നും, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലി കാഠ്മണ്ഡുവിൽനിന്നും വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്തത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം തടസ്സമില്ലാതെ ഊർജാവശ്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടുന്ന നേപ്പാളിന് കുറഞ്ഞ ചെലവിൽ എണ്ണ ലഭിക്കാനുള്ള പദ്ധതിയുടെ ചെലവ് 324 കോടി രൂപയാണ്. ഇത്തരമൊരു പദ്ധതി ദക്ഷിണേഷ്യയിൽ ആദ്യമാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നേപ്പാൾ ഓയിൽ കോർപറേഷനുമായി സഹകരിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് പൈപ്പ്ലൈൻ നിർമിച്ചത്. അംലേഖ്കുഞ്ചിൽ സംഭരണകേന്ദ്രവും സ്ഥാപിക്കും. നേപ്പാളിെൻറ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, പൈപ്പ്ലൈനിലൂടെ നേടുന്ന ലാഭം നേപ്പാളിലെ ജനങ്ങൾക്ക് ലഭ്യമാക്കുെമന്ന് അവരുടെ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
1996ൽ നിർദേശിക്കപ്പെട്ട പദ്ധതി പല കാരണങ്ങൾ കൊണ്ട് മുടങ്ങി ഒടുവിൽ 2015ൽ പ്രവൃത്തി തുടങ്ങുകയായിരുന്നു. 30 മാസംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി 15 മാസത്തിനുള്ളിൽതന്നെ തീർക്കാൻ കഴിഞ്ഞുവെന്നും അധികൃതർ പറഞ്ഞു.
നിലവിൽ റോഡ് മാർഗമാണ് നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾ എത്തിക്കുന്നത്. പൈപ്പ്ലൈൻ വരുന്നതോടെ വർഷം 200 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് േനപ്പാൾ കരുതുന്നു. ആദ്യഘട്ടത്തിൽ ഡീസലാണ് പൈപ്പ് വഴി കൊണ്ടുപോവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story