Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൺ ജാദവ്​:...

കുൽഭൂഷൺ ജാദവ്​: വീണ്ടും അന്താരാഷ്​ട്ര കോടതിയെ സമീപിക്കേണ്ടി വരും –സാൽവെ 

text_fields
bookmark_border
കുൽഭൂഷൺ ജാദവ്​: വീണ്ടും അന്താരാഷ്​ട്ര കോടതിയെ സമീപിക്കേണ്ടി വരും –സാൽവെ 
cancel

ന്യൂ​ഡ​ൽ​ഹി: പാ​ക്​ പി​ടി​യി​ലാ​യ മു​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​െൻറ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ (ഐ.​സി.​ജെ) സ​മീ​പി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ്​ സാ​ൽ​വെ.

കു​ൽ​ഭൂ​ഷ​ണെ മോ​ചി​പ്പി​ക്കാ​ൻ പാ​കി​സ്​​താ​നെ പ്രേ​രി​പ്പി​ക്കാ​ൻ ഇ​ന്ത്യ പി​ൻ​വാ​തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ഐ.​സി.​ജെ​യി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ സാ​ൽ​െ​വ പ​റ​ഞ്ഞു. ചാ​ര​വൃ​ത്തി, ഭീ​ക​ര​ത എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 2017ലാ​ണ്​ പാ​കി​സ്​​താ​ൻ സൈ​നി​ക കോ​ട​തി കു​ൽ​ഭൂ​ഷ​ണെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്കു​ന്ന​ത്. വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ഐ.​സി.​ജെ പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​മു​ള്ള അ​ഖി​ല ഭാ​ര​തീ​യ അ​ധി​വ​ക്​​ത പ​രി​ഷ​ത്​ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​രീ​ഷ്​ സാ​ൽ​വെ. കു​ൽ​ഭൂ​ഷ​ണെ മോ​ചി​പ്പി​ക്കാ​ൻ  ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ പാ​കി​സ്​​താ​നെ പ്രേ​രി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. മാ​നു​ഷി​ക വ​ശ​േ​മാ മ​റ്റേ​തെ​ങ്കി​ലും വ​ഴി​യോ ഉ​ന്ന​യി​ച്ച്​ മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ ക​രു​തി​യ​ത്. നാ​ലോ അ​ഞ്ചോ ക​ത്തു​ക​ൾ എ​ഴു​തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. 

തു​ട​ർ​ച്ച​യാ​യി പാ​കി​സ്​​താ​ൻ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കു​ൽ​ഭൂ​ഷ​ണ്​ എ​തി​രാ​യ എ​ഫ്.​ഐ.​ആ​ർ, കു​റ്റ​പ​ത്രം, സൈ​നി​ക കോ​ട​തി വി​ധി തു​ട​ങ്ങി​യ​വ​യൊ​ന്നും പാ​കി​സ്​​താ​ൻ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ൽ​വെ​യു​ടെ നേ​തൃ​ത്വ​ത്തി​െ​ല അ​ഭി​ഭാ​ഷ​ക സം​ഘ​മാ​ണ്​ അ​ന്താ​രാ​ഷ്​​​ട്ര കോ​ട​തി​യി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി വാ​ദി​ച്ച​ത്.

Show Full Article
TAGS:ICJ Kulbhushan Jadhav Harish Salve india news malayalam news 
News Summary - India may have to move ICJ due to Pakistan's refusal to grant consular access to Kulbhushan Jadhav, says Harish Salve
Next Story