Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനമ്മൾ മൂന്നാം...

നമ്മൾ മൂന്നാം ഘട്ടത്തിലേക്കാണ്​, സമൂഹ വ്യാപനത്തി​െൻറ ഘട്ടം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്​ധൻ

text_fields
bookmark_border
നമ്മൾ മൂന്നാം ഘട്ടത്തിലേക്കാണ്​, സമൂഹ വ്യാപനത്തി​െൻറ ഘട്ടം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്​ധൻ
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസിനോട്​ രാജ്യം പൊരുതുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡോ. ഗിർധർ ഗ്യാനി. വൈറസ്​ വ്യാപനത്തി​​​​െൻറ മൂന്നാം ഘട്ടത്തിലാണ്​​ രാജ്യമെന്ന്​ കോവിഡ്​ 19 ഹോസ്​പിറ്റൽസ്​ ടാസ്​ക്​ ഫോഴ്​സ്​ കൺവീനർ ഗിർധർ ഗ്യാനി 'ദി ക്വിൻറി'ന്​ നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘ഒൗദ്യോഗികമായി നമ്മൾ കോവിഡ്​ വ്യാപനത്തി​​​​െൻറ മൂന്നാം സ്​റ്റേജെന്ന്​ പറയുന്നില്ലെങ്കിലും അതാണ്​ വാസ്​തവം’. കാര്യങ്ങൾ മൂന്നാം ഘട്ടത്തി​​​​െൻറ തുടക്കത്തിൽ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച്​ മുതൽ പത്തു വരെയുള്ള ദിവസങ്ങൾ അതി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രതികരണങ്ങൾ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

അസോസിയേഷൻ ഒാഫ്​ ഹെൽത്ത്​ കെയേഴ്​സ്​ പ്രൊവൈഡേഴ്സി​​​​െൻറ സ്ഥാപകനായ ഗിർധർ ഗ്യാനി കഴിഞ്ഞ മാർച്ച്​ 24ന്​ പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്​ധർ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലും പ​െങ്കടുത്തിരുന്നു.

മൂന്നാം ഘട്ടം എന്നത്​ വൈറസ്​ വ്യാപനത്തി​​​​െൻറ ഏറ്റവും അപകടകരമായ ഘട്ടമാണ്​. സമൂഹ വ്യാപനം ശക്​തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തി​​​​െൻറ ഉറവിടമോ, ആർക്കൊക്കെ രോഗം പടർന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത്​ നിലവിൽ അത്തരമൊരു സാഹചര്യമാണെന്ന്​ എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ്​ നടന്നടുക്കുന്നതെന്ന്​ ഗിർധർ ഗ്യാനി മുന്നറിയിപ്പ്​ നൽകുന്നു. വരാനിരിക്കുന്ന 10​​ ദിവസങ്ങളാണ്​ സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങൾ. ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർ അത്​ കാണിച്ചു തുടങ്ങുന്ന ദിവസങ്ങൾ. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഗ്യാനിയുടെ അഭിപ്രായങ്ങൾ പിന്താങ്ങിക്കൊണ്ട്​ ചില ആരോഗ്യ വിദഗ്​ധരും രംഗത്തെത്തിയിട്ടുണ്ട്​. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന ഉറപ്പാക്കാൻ സംസ്​ഥാനങ്ങളിൽ റാപിഡ്​ ടെസ്റ്റുകൾ നടത്തണമെന്നും അവർ അറിയിച്ചിരുന്നു.​ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും അതിനെ പിന്തുണച്ച്​ രംഗത്തുവന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങൾ അതിന്​ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനം വിളിച്ച്​ അറിയിച്ചിരുന്നു.

നിലവിൽ സർക്കാറി​​​​െൻറ കയ്യിൽ ആവശ്യത്തിനുള്ള ടെസ്റ്റിങ്​ കിറ്റുകളില്ലെന്നും​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി. ഇപ്പോൾ പനി, ചുമ, ശ്വാസതടസ്സം പോലുള്ള മൂന്ന്​ തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാത്രമാണ്​ ടെസ്​റ്റ്​ ചെയ്യുന്നത്​. ഒരു ലക്ഷണം മാത്രമുള്ളവരെ കൂടി ടെസ്​റ്റ്​ ചെയ്യുന്ന സംവിധാനം വേണം. എന്നാൽ, അതിനുള്ള പ്രതിസന്ധിയും അദ്ദേഹം വിശദീകരിച്ചു.

പനിയുള്ള ഒരാളെ കോവിഡ്​ 19ന്​ ടെസ്​റ്റ്​ ചെയ്യുന്നതിന്​ പകരം അടുത്തുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോയി പരിശോധിക്കാനാണ്​ നിർദേശിക്കുന്നത്​. കാരണം വൈറസ്​ ബാധയുള്ള ആളുകൾ ഉപയോഗിച്ച ടെസ്റ്റിങ്​ കിറ്റുകളിലൂടെ അവർക്കും രോഗം പടരാതിരിക്കാനാണത്​. ടെസ്​റ്റിങ്​ കിറ്റുകളുടെ ലഭ്യതക്കുറവാണ്​ ഇത്തരം അവസ്ഥ സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത്​ 118 കോവിഡ്​ ടെസ്റ്റിങ്​ ലാബുകൾ നിലവിലുണ്ട്​. അവിടെ ഒരു ദിവസം 15,000ത്തോളം രോഗികളെ ടെസ്റ്റ്​ ചെയ്യാൻ സംവിധാനമുണ്ട്​. 16 സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്​. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ സർക്കാർ ആശുപത്രികൾ കോവിഡ്​ ലാബുകളായി മാറ്റാനുള്ള തീരുമാനം പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ തീരുമാനമായതായി ഡോ. ഗ്യാനി അറിയിച്ചു.

ചെറിയ ജില്ലകളിൽ പരമാവധി 600 ബെഡുകളുള്ള കോവിഡ്​ 19 ആശുപത്രികൾ സ്ഥാപിക്കാനും ഡൽഹി പോലുള്ള വലിയ സിറ്റികളിൽ 3,000 ബെഡുകളുള്ളവ സ്ഥാപിക്കാനുമാണ്​ സർക്കാർ പ്ലാൻ ചെയ്​തത്​. ക്വാറ​ൈൻറനിൽ കഴിയുന്നവരെ പാർപ്പിക്കാനും രോഗം സ്ഥിരീകരിച്ചവരെ താമസിപ്പിക്കാനുമൊക്കെയായി പ്രത്യേക സ​​​െൻററുകൾ സ്ഥാപിക്കേണ്ടതായുണ്ട്​. ഗസ്റ്റ്​ ഹൗസുകളും ഹോസ്റ്റലുകളും അതിന്​ വേണ്ടി ഉപയോഗിക്കാമെന്നും ഡോ. ഗിർധർ ഗ്യാനി പറഞ്ഞു. ഇത്തരം ആളുകളെ എത്തിക്കുന്നതിനും കൊണ്ടു പോവുന്നതിനുമുള്ള ഗതാഗത സംവിധാനമാണ്​ നമ്മെ അലട്ടുന്ന മറ്റൊരു പ്രശ്​നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:covid 19 covid 19 in india lock down india news The Quint 
News Summary - India May be in Stage 3: COVID-19 Hospital Task Force Convener-india news
Next Story