Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിക്ഷേപിച്ച് പരാജയപ്പെട്ട റോക്കറ്റിനെ വീണ്ടും പരീക്ഷിക്കുന്നു; രാഹുലിനെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി

text_fields
bookmark_border
Karnataka CM Bommai
cancel

ബംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊ​മ്മെ. രാജ്യം ഒരുമയിലേക്ക് മുന്നേറുമ്പോൾ ഭാരത് ജോഡോ യാത്രയുടെ ആവശ്യമെന്തെന്ന് അദ്ദേഹം ചോദിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. യു.എസും ജി-7 രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോൾ ഏഴ് ശതമാനം ജി.ഡി.പി വളർച്ച നിലനിർത്താൻ ഇന്ത്യക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ആദ്യ മിസൈൽ പരാജയപ്പെട്ടതിന് ശേഷം അത് വീണ്ടും വിക്ഷേപിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അതിനപ്പുറം​ കോൺഗ്രസിന്റെ യാത്രക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെല്ലാരിയിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അവിടത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. റായ്ബറേലിയിൽ നിന്നും ബെല്ലാരിയിൽ നിന്നും മത്സരിച്ച സോണിയ ഗാന്ധി ഒടുവിൽ ബെല്ലാരിയെ കൈവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India marching in unity, no need for Bharat Jodo: Basavaraj Bommai's jibe at Congress
Next Story