മോദിയുടെ ഏഴുവർഷ ഭരണത്തിൽ ഇന്ത്യയുണ്ടാക്കിയത് അത്ഭുതപൂർവമായ നേട്ടങ്ങൾ -അമിത് ഷാ
text_fieldsന്യൂഡൽഹി: 2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി മെയ് 30ന് ഏഴുവർഷം പൂർത്തിയാക്കുന്ന അവസരത്തിൽ സർക്കാറിനെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷ, പൊതുജനക്ഷേമം, പരിഷ്കാരങ്ങൾ എന്നിവയിൽ ഈ കാലയളവിൽ ഇന്ത്യ അത്ഭുത നേട്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള ട്വീറ്റുകളിലൂടെ യാണ് അമിത് ഷാ മോദി സർക്കാറിനെ പുകഴ്ത്തിയത്. മോദി സർക്കാറിെൻറ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിെൻറ കീഴിൽ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും അമിത് ഷാ പറഞ്ഞു.
ഏഴുവർഷമായി രാജ്യത്തെ ജനങ്ങൾ മോദിയിലുള്ള വിശ്വാസം തുടർച്ചയായി രേഖപ്പെടുത്തിയെന്നും എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയകാഴ്ചപ്പാടുകളാൽ മറികടക്കാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

