ഗ്യാസ് ക്ഷാമം ‘കത്തുന്നു’; പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി എം.പിമാർ, അടിയന്തര നടപടി വേണമെന്ന് കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണം. പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. പാർലമെന്റിന് മുന്നിൽ എം.പിമാർ പ്രതിഷേധ പ്രകടനം നടത്തി.
കൊമേഴ്‌സ്യല്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലാണ്. പാചകവാതക പ്രതിസന്ധി കാരണം 20 ശതമാനം ഹോട്ടലുകള്‍ ഇതിനോടകം അടച്ചു. പൊതുമേഖലാ എണ്ണകമ്പനികള്‍ എല്‍പിജി ബോട്ടലിങ് പ്ലാന്റുകളില്‍ വാണിജ്യ സിലണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെച്ചു. ഗുരുതരമായ പ്രതിസന്ധിയാണ്. ഇഫ്ത്താര്‍ വിരുന്നുകളെ ഉള്‍പ്പെടെ ഇത് ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അടിയുറച്ച കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍. വ്യത്യസ്മായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ തിക്താനുഭവങ്ങളുടെ പുറത്തായിരിക്കും. പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എല്ലാതലത്തിലുള്ളവരുമായി ആലോചിച്ചാണ് മണ്ഡലത്തിലെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

