രാജ്യത്ത് 5,357 പേർക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 32,000 കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് 5,357 പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവിൽ 32,814 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 44,756,616 ആണ്. ശനിയാഴ്ച 6,155 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ രോഗബാധിതരായ 44,192,837 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 53,09,65 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്.
കേരളം, ഹരിയാന, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത്. ഇതേതുടർന്ന് മാസ്ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കി. ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, പുതിയ കൊറോണ വൈറസ് വകഭേദം എക്സ്ബിബി.1.16 രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി ഇൻസാകോഗ് ബുള്ളറ്റിൻ പറയുന്നു. ഇതുവരെയുള്ള അണുബാധകളിൽ 38.2 ശതമാനം എക്സ്ബിബി.1.16 വകഭേദം കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

