Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,313 കോവിഡ് രോഗികൾ; 57 മരണം
text_fieldsbookmark_border
Listen to this Article
ചെന്നൈ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,313 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 57 പേർ രോഗബാധിതരായി മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,26,167 ആയി. അതേസമയം സജീവ കോവിഡ് രോഗികളുടെ എണ്ണം 1,45,026 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗശമനനിരക്ക് 98.4 ശതമാനമാണ്. 24 മണിക്കൂറിനിടെ 20,742 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.31 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 4.57 ശതമാനവും. 24 മണിക്കൂറിനിടെ 4,25,337 കോവിഡ് പരിശോധനകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

