Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഭരണത്തിൽ ബീഫ്...

മോദി ഭരണത്തിൽ ബീഫ് കയറ്റുമതി കുതിച്ചുയർന്നു -ദയാനന്ദ സ്വാമി

text_fields
bookmark_border
Swami Dayananda
cancel
camera_alt

ദയാനന്ദ സ്വാമി

Listen to this Article

മംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി. നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഡുപ്പി സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉഡുപ്പിയിലെത്തിയ ദയാനന്ദ സ്വാമി.

‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കുന്നതിൽ അന്നത്തെ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെ പരസ്യമായി വിമർശിച്ച മോദി മൂന്ന് തവണ പ്രധാനമന്ത്രിയായി. നിലവിൽ ബീഫ് കയറ്റുമതിയിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പശുക്കളെയും കിടാക്കളെയും കാളകളെയും എരുമകളെയും ദിവസവും കൊല്ലുകയും അവയുടെ മാംസവും തോലും അന്താരാഷ്ട്ര തലത്തിൽ കയറ്റുമതി നടത്തുകയും ചെയ്യുന്നത് ആശങ്കാജനകമാണ്’ -അദ്ദേഹം പറഞ്ഞു.

‘ഗോവധ നിരോധനത്തിനായി സംഘപരിവാർ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രചാരണം നടത്തിയിരുന്നു. ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന സർക്കാർ ഇതുവരെ അത്തരമൊരു കേന്ദ്ര നിയമം നടപ്പിലാക്കിയില്ല. ഈ നിർണായക വിഷയത്തിൽ ആർ‌എസ്‌എസ് പോലും മൗനം പാലിക്കുന്നു. കർണാടക ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമ്പൂർണ ഗോവധ നിരോധനം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സന്ദർഭം കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്നുവരെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്’ -ദയാനന്ദ സ്വാമി പറഞ്ഞു.

‘ഭഗവാൻ കൃഷ്ണന്റെ നാട്’ എന്ന് ആദരിക്കപ്പെടുന്ന ഉഡുപ്പി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി എത്തുമ്പോൾ രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibeefbeef exportercow meat
News Summary - India largest beef exporter in Modi’s regime -Swami Dayananda
Next Story