ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല അയൽപക്ക ബന്ധം: ഇംറാന് മോദിയുടെ കത്ത്
text_fieldsന്യൂഡൽഹി: പാകിസ്താനുമായി മികച്ചബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാൻ ഖാന് അയച്ച കത്തിലാണ്, ക്രിയാത്മകവും അർഥവത്തുമായ മുന്നോട്ടുപോക്കിന് ഇന്ത്യയുടെ സന്നദ്ധത മോദി അയൽരാജ്യത്തെ അറിയിച്ചത്.
സമാധാനപരമായ അയൽപക്കബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി, പുതിയ പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയതായി കത്തിനെ ഉദ്ധരിച്ച് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഭീകരവാദമുക്ത ദക്ഷിണേഷ്യക്കായി പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകതയും മോദി ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പാകിസ്താെൻറ 22ാം പ്രധാനമന്ത്രിയായി വെള്ളിയാഴ്ചയാണ് ഇംറാൻ ഖാൻ ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
