Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 2:36 PM IST Updated On
date_range 9 Dec 2017 2:36 PM ISTആയുധ കൈമാറ്റ കൂട്ടായ്മയിൽ ഇന്ത്യക്ക് അംഗത്വം
text_fieldsbookmark_border
ന്യൂഡൽഹി: ആയുധങ്ങളും സൈനിക സാേങ്കതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാർ അറെയ്ജ്മെൻറ് കൂട്ടായ്മയിൽ ഇന്ത്യക്ക് അംഗത്വം. വിയനയിൽ നടന്ന കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42ാമത് അംഗമായി തീരുമാനിച്ചത്. ആണവ വിതരണ ഗ്രൂപ്പിന് (എൻ.എസ്.ജി) തുല്യമായ ഇൗ കൂട്ടായ്മയിൽ അംഗത്വം ലഭിച്ചതോടെ ഇന്ത്യക്ക് സുപ്രധാന സാേങ്കതികവിദ്യ ലഭ്യമാകാൻ സാഹചര്യമൊരുങ്ങി.
ആണവ നിരായുധീകരണ മേഖലയിലും ഇന്ത്യയുടെ വിശ്വാസ്യത ഇതോടെ വർധിക്കും. മാത്രമല്ല, എൻ.എസ്.ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നീക്കത്തിനും ഇത് ബലം പകരും. എൻ.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തടസ്സം നിൽക്കുന്ന ചൈനക്ക് വസ്സിനാർ അറെയ്ജ്മെൻറ് കൂട്ടായ്മയിൽ അംഗത്വമില്ല. അംഗരാഷ്ട്രങ്ങൾ തമ്മിൽ കൈമാറുന്ന സാധനങ്ങളും സേവനങ്ങളും സൈനികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന് വസ്സിനാർ അറെയ്ജ്മെൻറ് നിഷ്കർഷിക്കുന്നു. െഎക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളടക്കമുള്ള രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story