ആണവ സഹകരണത്തിന് ഇന്ത്യ-ജപ്പാൻ കരാർ
text_fieldsന്യൂഡൽഹി: ആണവ സഹകരണത്തിന് ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ജപ്പാൻ സന്ദർശിക്കുേമ്പാൾ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കുമെന്നാണ് മെയ്ൻചി ദിനപത്രം റിപ്പോർട്ട് ചെയ്തത്.
സൈനികേതര ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയും ജപ്പാനും ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിൽ സാേങ്കതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടർന്ന് തുടർചർച്ച താൽകാലികമായി നിർത്തിവെക്കുകയായിരുന്നു.
പ്രധാനമായും ആണവ നിർവ്യാപന കരാറിലെ (എൻ.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം നേരിട്ട രാജ്യമായ ജപ്പാൻ ആണവായുധ സാങ്കേതികവിദ്യ കൈമാറണമെങ്കിൽ ഇന്ത്യഎൻ.പി.ടി വ്യവസ്ഥ പാലിക്കണമെന്നും ബോബ് നിർമാണത്തിന് ആണവ ഇന്ധനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാനെ കൂടാതെ അമേരിക്കയുമായും ഇന്ത്യക്ക് ആണവ സഹകരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
