ഇന്ത്യയും ജപ്പാനും പത്ത് മേഖലകളില്‍ കൂടി ധാരണപത്രം ഒപ്പിട്ടു
text_fieldsടോക്യോ: ഇന്ത്യ-ജപ്പാന്‍ സൈനികേതര ആണവ കരാറിനുപുറമെ, ഇരു രാജ്യങ്ങളും തമ്മില്‍ പത്ത് മേഖലകളില്‍ ധാരണ പത്രവും ഒപ്പുവെച്ചു.
റെയില്‍വേ ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന മേഖലകളിലൂം കാര്‍ഷിക രംഗത്തുമുള്ള നിക്ഷേപം, ബഹിരാകാശ ഗവേഷണ രംഗത്തെ പരസ്പര സഹകരണം തുടങ്ങിയവയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മില്‍ ധാരണയായത്. വരും വര്‍ഷങ്ങളില്‍ ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ച നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും കരാറുകളെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ നാഷനല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ട് ലിമിറ്റഡും ജപ്പാന്‍െറ ഓവര്‍സീസ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്‍റുമാണ് നിക്ഷേപരംഗത്തെ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. തുറമുഖം, വിമാനത്താവളം, റെയില്‍വേ തുടങ്ങിയവയുടെ നിര്‍മാണത്തിലും വികസനത്തിലും ജപ്പാന്‍ കമ്പനികള്‍ക്ക് നിക്ഷേപം സാധ്യമാകുന്നതാണ് കരാര്‍. ഇരു കമ്പനികള്‍ക്കും സംയുക്തമായി ഒരു ഫണ്ട് രൂപപ്പെടുത്തുന്നതിനും ഈ കരാര്‍ വഴി സാധിക്കും.
ഐ.എസ്.ആര്‍.ഒയും ജപ്പാന്‍ എയിറോ സ്പേസ് എക്സ്പ്ളറേഷന്‍ ഏജന്‍സിയൂം (ജാക്സ) രണ്ട് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഗവേഷണം കൃത്രിമോപഗ്രഹ വിക്ഷേപണത്തിലെ പരസ്പര സഹകരണം എന്നിവയിലാണ് കരാറുകള്‍.
കാര്‍ഷിക മേഖലയിലും നൈപുണ്യ വികസനത്തിലും മേക് ഇന്‍ ഇന്ത്യ സ്കില്‍ ഇന്ത്യ പദ്ധതികളിലുമാണ് മറ്റു കരാറുകള്‍. വ്യാപാര, സാംസ്കാരിക, അക്കാദമിക മേഖലകളിലെ സഹകരണത്തിന് ജപ്പാനുമായി ഗുജറാത്ത് സര്‍ക്കാറിന്‍െറ മറ്റൊരു ധാരണപത്രത്തിലും മോദി ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
