Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right114 റഫാൽ...

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

text_fields
bookmark_border
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ്യോ​മ​സേ​ന​ക്കു​വേ​ണ്ടി കൂ​ടു​ത​ൽ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​ഫ​ന്‍സ് അ​ക്വി​സി​ഷ​ന്‍ കൗ​ണ്‍സി​ല്‍ (ഡി.​എ.​സി) യോ​ഗം ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ല്‍ ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​കൂ​ടി വാ​ങ്ങാ​നു​ള്ള വ്യോ​മ​സേ​ന​യു​ടെ പ​ദ്ധ​തി രൂ​പ​രേ​ഖ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു നേ​ര​ത്തേ കൈ​മാ​റി​യി​രു​ന്നു. ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സ​മ്മി​റ്റി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ് മാ​ക്രോ​ൺ എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 3.25 ല​ക്ഷം കോ​ടി​യു​ടെ ക​രാ​റി​ൽ ഒ​പ്പി​ട്ടാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ ക​രാ​റാ​യി ഇ​തു മാ​റും

ക​രാ​ർ ന​ട​പ്പാ​യാ​ൽ റ​ഫാ​ലി​ന്റെ അ​ന്തി​മ അ​സം​ബ്ലി യൂ​നി​റ്റ് ഇ​ന്ത്യ​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​കും ധാ​ര​ണ. വി​മാ​ന​ത്തി​ൽ 60 ശ​ത​മാ​ന​വും ഇ​ന്ത്യ​ൻ നി​ർ​മി​ത ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ക​രാ​ർ ഒ​പ്പി​ട്ട് ഉ​ട​ൻ​ത​ന്നെ 15ല​ധി​കം വി​മാ​ന​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു റ​ഫാ​ൽ നി​ർ​മാ​താ​ക്ക​ളാ​യ ദാ​സോ ഏ​വി​യേ​ഷ​ൻ നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ സേ​ന​യു​ടെ കൈ​വ​ശം 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. നാ​വി​ക​സേ​ന 26 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്കും ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട് വ്യോ​മ​സേ​ന​യു​ടെ നി​ല​വി​ലെ സ്ക്വാ​ഡ്ര​ൺ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 114 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​കൂ​ടി വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

മി​ഗ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ വ്യോ​മ​സേ​ന​യു​ടെ സ്ക്വാ​ഡ്ര​ൺ ശേ​ഷി കു​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DefenceRafale fighter jetIndia
News Summary - India is set to buy 114 Rafale fighter jets
Next Story