Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിറ്റ്​കോയിന്​​ സമ്പൂർണ വിലക്ക്​ ഏർപെടുത്തിയേക്കും; വിൽപന നടത്തിയാൽ ക്രിമിനൽ നടപടിക്കും സാധ്യത
cancel
Homechevron_rightNewschevron_rightIndiachevron_rightബിറ്റ്​കോയിന്​​...

ബിറ്റ്​കോയിന്​​ സമ്പൂർണ വിലക്ക്​ ഏർപെടുത്തിയേക്കും; വിൽപന നടത്തിയാൽ ക്രിമിനൽ നടപടിക്കും സാധ്യത

text_fields
bookmark_border

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസികളെ ചൊല്ലി രാജ്യത്ത്​ തുടരുന്ന അനിശ്​ചിതത്വം അവസാനിപ്പിച്ച്​ പുതിയ കേന്ദ്ര നിയമം ഉടനെന്ന്​ റിപ്പോർട്ട്​. ബിറ്റ്​കോയിൻ ഉൾപെടെ എല്ലാ ക്രി്പ്​റ്റോകറൻസികളും രാജ്യത്ത്​ നിരോധിക്കുന്നതാകും നിയമമെന്നാണ്​ സൂചന. ക്രിപ്​റ്റോകറൻസി ഇടപാടുകൾ നടത്തുന്നതും ഇത്തരം കറൻസികൾ കൈവശം വെക്കുന്നതും ശിക്ഷാർഹമാക്കുന്നതുമാകും നിയമം. രാജ്യത്ത്​ ബിറ്റ്​കോയിൻ, ഡോഗികോയിൻ തുടങ്ങിയ ക്രിപ്​റ്റോകറൻസികളിൽ നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്​ഥത, മൈനിങ്​, വ്യാപാരം, ക്രിപ്​റ്റോ ആസ്​തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ റിപ്പോർട്ടുകൾ പറയുന്നു.

മാസങ്ങളായി നിരോധനം സംബന്ധിച്ച്​ സൂചനകൾ സർക്കാർ നൽകുന്നുണ്ടെങ്കിലും നിയമം മൂലം ഇതുവരെയും വിലക്ക്​ വീണിട്ടില്ല. ഇന്ത്യ സമ്പൂർണമായി വിലക്കുന്ന പക്ഷം, വലിയ സമ്പദ്​വ്യവസ്​ഥകളിൽ ആദ്യ രാജ്യമാകും ഇന്ത്യ. ക്രിപ്​റ്റോകറൻസി വ്യാപാരമുൾപെടെ നിരോധിച്ച ചൈന കൈവശം വെക്കുന്നത്​ വിലക്കിയിട്ടില്ല.

നിരോധിച്ച്​ നിയമം പാസാക്കിയാലും നേരത്തെ കൈവശമുള്ളവർക്ക്​ ഇത്​ മരവിപ്പിക്കു​കയോ മറ്റ്​ അടിയന്തര നടപടികൾ സ്വീകരിക്കാനോ ചെയ്യാൻ ആറ്​ മാസം ഇളവ്​ നൽകും.

രാജ്യത്ത്​ 80 ലക്ഷത്തോളം പേർ ഇതിനകം ക്രിപ്​റ്റോകറൻസികളിൽ നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ്​ കണക്കുകൂട്ടൽ. 140 കോടി ഡോളർ മൂല്യം വരും ഇവരുടെ നിക്ഷേപത്തിന്​. ഒരു വർഷത്തിനിടെ ക്രിപ്​റ്റോ കറൻസികളിൽ 30 ഇരട്ടി ഇടപാടുകൾ നടന്നതായും റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ പറയുന്നു​. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇടപാടുകാരിലൊരാളായ യൂനോകോയിൻ മാത്രം 20,000 പുതിയ ഇടപാടുകാരെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചേർത്തിട്ടുണ്ട്​.

ക്രിപ്​റ്റോ കറൻസികൾ നിരോധിച്ച്​ ഓൺലൈൻ ഇടപാടുകളെ പ്രോൽസാഹിപ്പിക്കലാണ്​ സർക്കാർ നയമെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്​ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ക്രിപ്​റ്റോകറൻസിയായ ബിറ്റ്​കോയിൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ്​ നടത്തിയിരുന്നു. ഒരു ബിറ്റ്​കോയിന്​ 60,000 ഡോളർ വരെയാണ്​ മൂല്യം ഉയർന്നത്​. ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​ ഉൾപെടെ മുൻനിര വ്യവസായികൾ പരസ്യമായി ഇവയിൽ നിക്ഷേപം നടത്തിയതായി റിപ്പോർട്ടുകൾ വന്നതിന്​ പി​ന്നാലെയായിരുന്നു മൂല്യകുതിപ്പ്​.

അതേ സമയം, ക്രിപ്​റ്റോകറൻസികൾക്ക്​ എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന്​ ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്​തമാക്കി. ശനിയാഴ്ച ടെലിവിഷൻ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cryptocurrencyIndiaBitcoin ban
News Summary - India is set to ban Bitcoin, Dogecoin and other crypto money with move that targets miners and traders
Next Story