ലോകത്ത് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന ഫിലിപ്പീൻസിലേക്ക് കയറ്റുമതിക്കൊരുങ്ങി ഇന്ത്യ
text_fieldsലോകത്ത് അരി ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഫിലിപ്പീൻസിലേക്ക് അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. അരിയോടൊപ്പം നിരവധി കാർഷിക ഉൽപനങ്ങൾക്കും വലിയ മാർക്കറ്റായിരിക്കും ഫിലിപ്പീൻസ്.
2024 ൽ 20 ബില്യൻ ഡോളറിന്റെ ഭക്ഷ്യ ഉൽപനങ്ങളാണ് ഫിലിപ്പീൻസ് ഇറക്കുതി ചെയ്യത്. അരി, ഗോതമ്പ്, പാം ഓയിൽ, എണ്ണപ്പിണ്ണാക്ക് തുടങ്ങിയവയായിരുന്നു ഇറക്കുമതി ചെയ്തത്.
2024 ൽ ഫിലിപ്പീൻസിലേക്ക് ഇന്ത്യ 4 കോടി 13 ലക്ഷം ഡോളാറിന്റെ കാർഷികോൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. എന്നാൽ ഇത് ഫിലിപ്പീൻസ് ഇറക്കുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങളുടെ വെറും രണ്ട് ശതമാനം മാത്രമായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഫിലിപ്പീൻസ്. കഴിഞ്ഞ വർഷം 2.52 ബില്ലൻ ഡോളറിന്റെ അരിയാണ് ഇവർ ഇറക്കുമതി ചെയ്തത്.ഇന്ത്യക്ക് ഫിലിപ്പീൻസിലേക്ക് അരി കയറ്റുമതി വർധിപ്പിക്കാനുള്ള അവസരമാണിത്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 181. 83 ബില്യൻ ഡോളറിന്റെ അരിയാണ് ഇന്ത്യ 2024-25 ൽ കയറ്റുമതി ചെയ്തത്. ഇതിൽ 48.91 മില്യൻ ഡോളറിന്റെ അരി മാത്രമാണ് ഫിലിപ്പീൻസിലേക്കെത്തിയത്. ഇതാണ് ഇന്ത്യയുടെ ഇവിടത്തെ സാധ്യത വർധിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.
അരി, പച്ചക്കറി, സവാള, ഉരുളക്കിഴങ്ങ്, കടല, ഇറച്ചി കയറ്റുമതിക്കാരുടെ സംഘം ഉടൻ ഫിലിപ്പീൻസ് സന്ദർശിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

