അതിർത്തി കടന്നുള്ള ഭീകരവാദത്തിന്‍റെ ഇരയെന്ന് യു.എന്നിൽ ഇന്ത്യ
text_fieldsപാർവതനേനി ഹരീഷ്
ഐക്യരാഷ്ട്രസഭ: അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിന്റെ ദുരന്തം ഇന്ത്യ അനുഭവിച്ചതായി ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ കടത്തിയാണ് ഭീകരപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ആയുധങ്ങൾ കടത്തുന്നതിന് പിന്തുണ നൽകുന്നവർക്കെതിരെ യു.എൻ രക്ഷാസമിതിക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം. ദശാബ്ദങ്ങളായി ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുകയാണ്.
ഭീകര സംഘടനകൾക്ക് ആയുധങ്ങൾ ലഭിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഇന്ത്യക്ക് ബോധ്യമുണ്ടെന്നും ചെറു ആയുധങ്ങളെക്കുറിച്ചുള്ള രക്ഷാസമിതി ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ചെറുകിട ആയുധങ്ങളുടെ നിയമവിരുദ്ധ വ്യാപാരവും കടത്തും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

