Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപബ്ലിക്​...

റിപബ്ലിക്​ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി​ ബോറിസ്​ ജോൺസൺ

text_fields
bookmark_border
റിപബ്ലിക്​ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി​ ബോറിസ്​ ജോൺസൺ
cancel

ന്യൂഡൽഹി: റിപബ്ലിക്​ ദിനാഘോഷത്തിന്​ മുഖ്യാതിഥിയായി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസനെത്തും. ഇന്ത്യ ടുഡേയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള ടെലിഫോൺ സന്ദേശത്തിന്​ ശേഷമാണ്​ ഇടക്കാര്യത്തിൽ ധാരണയായതെന്നാണ്​ സൂചന.

ബോറിസ്​ ജോൺസണുമായുള്ള ടെലിഫോൺ സംഭാഷത്തിന്​ പിന്നാലെ വ്യാപാരം, നിക്ഷേപം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, കോവിഡ്​ 19നെ പ്രതിരോധിക്കൽ തുടങ്ങിയവയിലെല്ലാം യു.കെയുമായി പരസ്​പര സഹകരണം ഉറപ്പാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്​. ഇന്ത്യ-യു.കെ ബന്ധം കൂടുതൽ ശക്​തമാക്കണമെന്ന്​ ബോറിസ്​ ജോൺസണും ആവശ്യപ്പെട്ടു. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ അറിയിപ്പ്​ പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonrepublic day
News Summary - India invites UK PM Boris Johnson as Chief Guest for Republic Day celebrations
Next Story