ഷാങ്ഹായ് കൂട്ടായ്മ: പാക് പ്രതിരോധ മന്ത്രിക്ക് ഇന്ത്യയുടെ ക്ഷണം
text_fieldsന്യൂഡൽഹി: ഏപ്രിൽ 28ന് ഡൽഹിയിൽ നടക്കുന്ന, എട്ട് രാഷ്ട്ര ഷാങ്ഹായ് കോർപറേഷൻ (എസ്.സി.ഒ) യോഗത്തിലേക്ക് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിനെ ക്ഷണിച്ച് ഇന്ത്യ. എസ്.സി.ഒ അധ്യക്ഷപദവിയിലുള്ളതിനാൽ ഇന്ത്യയാണ് യോഗങ്ങൾ നടത്തേണ്ടത്.
ഇന്ത്യ, ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, പാകിസ്താൻ, താജികിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് കൂട്ടായ്മയിലുള്ളത്. പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷൻ വഴിയാണ് ക്ഷണിച്ചത്.
മേയിൽ ഗോവയിൽ നടക്കുന്ന എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പാക് മന്ത്രി ബിലാവൽ ബുട്ടോ സർദാരിയെ നേരത്തേ ഇന്ത്യ ക്ഷണിച്ചിരുന്നു. മന്ത്രിമാർ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

