ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിൽ: ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണം ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ പട്ടികയിൽ ആധിപത്യം തുടർന്ന് ഇന്ത്യ. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലഭ്യമായ തത്സമയ ആഗോള താപനില റാങ്കിങുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലാണ്. ഏപ്രിൽ അവസാന വാരത്തിൽ രാജ്യം നേരിടുന്ന അത്യുഷ്ണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
മധ്യ ഇന്ത്യയിൽ നിന്ന് ഇൻഡോ-ഗംഗ സമതലപ്രദേശങ്ങൾ വരെ നിരവധി നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ചില സ്ഥലങ്ങളിൽ 45 ഡിഗ്രിയിലേക്ക് പോലും ഉയരുന്ന സാഹചര്യമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങൾ ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലുമാണ്.
പട്ടികയിൽ ഏറ്റവും ചൂടേറിയ 20 നഗരങ്ങൾ
പ്രധാന നഗര കേന്ദ്രങ്ങൾ മാത്രമല്ല, ചെറിയ പട്ടണങ്ങളും പട്ടികയിൽ ആധിപത്യം പുലർത്തുന്നു. ഇത് ഉഷ്ണതരംഗ സാഹചര്യങ്ങൾ എത്രത്തോളം വ്യാപകവും ആഴമേറിയതുമാണെന്ന് പ്രതിഫലിപ്പിക്കുന്നു. ഈ അതിതീവ്ര ചൂടിന് പ്രധാന കാരണങ്ങളായി കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് വരണ്ട കാറ്റ്, മേഘാവരണം കുറവ്, മഴ ലഭിക്കാത്തത്, പ്രീ-മൺസൂണിന്റെ കാലതാമസം എന്നിവയാണ്.
വരും ദിവസങ്ങളിലും സ്ഥിതിഗതികൾ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സംസ്ഥാനങ്ങൾക്കും ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുട്ടികൾ, വയോധികർ, പുറത്തുപണി ചെയ്യുന്നവർ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്ന സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട് . ഇത് താൽക്കാലിക ആശ്വാസം നൽകിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

