Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വാക്​സിൻ; മരുന്ന്​ നിർമാണ കമ്പനിയായ മൊഡേണയ​ുമായി ഇന്ത്യ ചർച്ച നടത്തി
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ;...

കോവിഡ്​ വാക്​സിൻ; മരുന്ന്​ നിർമാണ കമ്പനിയായ മൊഡേണയ​ുമായി ഇന്ത്യ ചർച്ച നടത്തി

text_fields
bookmark_border

ന്യൂഡൽഹി: അമേരിക്കൻ ബയോടെക്​നോളജി കമ്പനിയായ മോഡേണയുമായി കോവിഡ്​ വാക്​സിൻ പരീക്ഷണം സംബന്ധിച്ച്​ ഇന്ത്യ ചർച്ച നടത്തി. തങ്ങളുടെ കോവിഡ്​ പ്രതിരോധ വാക്​സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന്​ മോഡേണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മൂന്നാംഘട്ട പഠനത്തി​െൻറ ഇടക്കാല അവലോകന റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലായിരുന്നു മോഡേണയുടെ അവകാശവാദം.

മോഡേണയുമായി മാത്രമല്ല, ഫൈസർ, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ഭാരത്​ ​ബയോടെക്​, സിഡസ്​ കാഡില എന്നിവരുടെ വാക്​സിൻ പരീക്ഷണം സംബന്ധിച്ചും സംഭാഷണങ്ങൾ നടന്നിരുന്നു. വാക്​സിൻ പരീക്ഷണം, സുരക്ഷിതത്വം, ​രോഗപ്രതിരോധ ശേഷി, ഫലപ്രാപ്​തി, റെഗുലേറ്ററി അംഗീകാരം തുടങ്ങിയവ സംബന്ധിച്ചാണ്​​ ചർച്ച നടത്തു​ന്നതെന്നും അധികൃതർ പറഞ്ഞു.

അമേരിക്കൻ കമ്പനിയായ ഫൈസറി​െൻറ വാക്സിനും റഷ്യയുടെ സ്പുട്നിക് V വാക്സിനും വിജയകരമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണയും പരീക്ഷണം വിജയമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ആഴ്ചകൾക്കുള്ളിൽ യു.എസിലും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമർപ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫൻ ബൻസെൽ പറഞ്ഞു. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

യു.എസ് നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തി​െൻറ സഹകരണത്തോടെ ഉൽപാദിപ്പിച്ച മോഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 പേരിൽ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid vaccine​Covid 19Moderna
News Summary - India In Talks With Moderna For Its Covid Vaccine Candidate
Next Story