പുതിയ പാക് സർക്കാറിൽ നിന്ന് തീവ്രവാദ വിരുദ്ധ നടപടികൾ പ്രതീക്ഷിക്കുന്നു- ഇന്ത്യ
text_fieldsന്യൂയോർക്ക്: പാകിസ്താനിൽ പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധി സയിദ് അക്ബറുദ്ദീൻ. അധികാരത്തിലേറ്റ പുതിയ പാക് സർക്കാർ വിവാദങ്ങൾക്ക് വഴിവെക്കാതെ സുരക്ഷിതവും സുസ്ഥിരവും സുദൃഢവുമായും തീവ്രവാദ മുക്തമായുമുള്ള പടിഞ്ഞാറൻ ഏഷ്യൻ മേഖലക്കായി പ്രവർത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അക്ബറുദ്ദീൻ സെക്യൂരിറ്റി കൗൺസിലിൽ വ്യക്തമാക്കി. തർക്കപ്രദേശങ്ങളിലേക്ക് വീണ്ടും പാകിസ്താെൻറ കടന്നുകയറ്റത്തെ കുറിച്ച് യു.എൻ സെക്യൂരിറ്റി കൗൺസിലിെൻറ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അവിഭാജ്യ മേഖലകളിലേക്ക് പാകിസ്താെൻറ കടന്നുകയറ്റമുണ്ടാവുകയാണെങ്കിൽ അനുനയ നീക്കങ്ങളോ സമാധാനപരമായ ഒത്തുതീർപ്പുകളോ ഉണ്ടാകില്ലെന്ന് ഒാർമ്മിപ്പിക്കുകയാണെന്നും അക്ബറുദ്ദീൻ താക്കീത് ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചക്കായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് കത്തയച്ചതായി വിദേശകാര്യമന്ത്രി ഷാ മെഹബൂബ് ഖുറൈഷി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അത് തിരുത്തുകയും ഇന്ത്യൻ മാധ്യമങ്ങൾ കെട്ടിച്ചമച്ച വാർത്തയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
