ദിവസം കോടി ഡോസ് വാക്സിൻ നൽകിയത് അഞ്ചാം തവണ; രാജ്യത്ത് വാക്സിൻ വിതരണം 86 കോടി ഡോസ് കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 86 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മാത്രം കോടി ഡോസ് വാക്സിൻ നൽകി. ഇത് അഞ്ചാം തവണയാണ് ഒരു ദിവസം കോടിയിലധികം വാക്സിൻ ഡോസ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് 27നാണ് ആദ്യമായി ദിവസം കോടി ഡോസ് വാക്സിൻ വിതരണം ചെയ്തത്. ആരോഗ്യപ്രവർത്തകർക്ക് നൽകിക്കൊണ്ട് ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി രണ്ട് മുതൽ മുൻനിര കോവിഡ് പോരാളികളെ കുത്തിവെപ്പിന് വിധേയമാക്കി.
മാർച്ച് ഒന്ന് മുതലാണ് 60 വയസിന് മുകളിൽ പ്രായമായവരെയും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവർക്കുമുള്ള വാക്സിനേഷൻ തുടങ്ങിയത്. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിലുള്ളവർക്കും വാക്സിൻ കിട്ടിത്തുടങ്ങി. മേയ് ഒന്ന് മുതലാണ് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിെവപ്പ് നൽകിത്തുടങ്ങിയത്.

