ഇന്ത്യയിലെ മൈാബൈൽ വരിക്കാരുടെ എണ്ണം 2020ൽ നൂറുകോടിയാവും
text_fieldsമുംബൈ: ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം 2020തോടുകുടി നൂറുകോടി ആവുമെന്ന് പഠനം. ജി.എസ്.എം.എ യാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
മൊബൈൽ ഇക്കോണമിയുടെ കണക്ക് പ്രകാരം 2016 ജൂണിൽ 616മില്യൺ ആണ് ഇന്ത്യയിലെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം. ലോകത്തിലെ രണ്ടാമത്തെ മൊാബൈൽ മാർക്കറ്റ് ആണ് ഇന്ത്യയിലേത്.ജനസംഖ്യയുടെ പകുതിയും ഇന്ത്യയിൽ മൊബൈൽ വരിക്കാരാണ്. മൊബൈൽ ഫോണുകളുടെ വിലക്കുറവും സേവന ദാതാക്കൾ നൽകുന്ന മികച്ച സേവനവും മൊബൈൽ വിപണിക്ക് ഗുണകരമാവുമെന്നാണ് കണക്കുകുട്ടൽ. 2020ൽ വരിക്കാരുടെ എണ്ണം 100 േകാടി ആകുമെന്ന് പറയാനുള്ള കാരണവുമിതാണ്.
റിപ്പോർട്ടുകൾ പ്രകാരം 3ജി 4ജി മൊബൈൽ ബ്രോഡ്ബാൻഡുകളുടെ എണ്ണം 2020തോടുകൂടി 670 മില്യൺ ആകുെമന്നും പഠനഫലം പറയുന്നു. ആകെ മൊബൈൽ വരിക്കാരുടെ 48 ശതമാനം വരുമിത്.4ജീ കണക്ഷനുകളുടെ എണ്ണം 2020ൽ 380 മില്യൺ ആയി വർധിക്കും . എന്നാൽ ഇത്തരത്തിലുള്ള നേട്ടങ്ങൾക്കായി 2.3 ലക്ഷം കോടി രൂപ മൊബൈൽ കമ്പനികൾ നിക്ഷേപിക്കേണ്ടി വരുമെന്നാണ് സുചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.