അതിർത്തി കടന്ന് തിരിച്ചടിക്കാൻ മടിക്കില്ല –രാജ്നാഥ് സിങ്
text_fieldsലഖ്നോ: രാജ്യത്തിനകത്തു നിന്നുകൊണ്ട് മാത്രമല്ല, ആവശ്യെമങ്കിൽ വിദേശ മണ്ണിൽ കടന്നും ശത്രുവിനെ ആക്രമിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ‘‘2016ൽ പാകിസ്താൻ ഭീരുത്വം നിറഞ്ഞ നടപടിയിലൂടെ നമ്മുടെ 17 ജവാന്മാരെ വധിച്ചു. പ്രധാനമന്ത്രി ഇൗ സംഭവത്തിെൻറ ഗൗരവം ഞങ്ങളെല്ലാവരുമായും ചർച്ചചെയ്തു. തുടർന്ന് ഇന്ത്യൻ സൈന്യം പാക് മണ്ണിൽ കടന്ന് ഭീകരരെ വധിച്ചു. ആവശ്യെമങ്കിൽ വീണ്ടും അതിർത്തി കടക്കാൻ മടിക്കില്ല. ഇത് കാണിച്ചുകൊടുക്കും’’ -പൊതുയോഗത്തിൽ രാജ്നാഥ് പറഞ്ഞു. അതിർത്തി മേഖലയിൽ തുടർച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് പാകിസ്താന് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്.
‘‘പാകിസ്താനിൽ കടന്ന് ഭീകരരെ വധിച്ചതിലൂടെ ഇന്ത്യ ലോകത്തിനുതന്നെ ശക്തമായ സന്ദേശമാണ് നൽകിയത്. ഇതിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ വർധിച്ചു. പാകിസ്താനുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, അവർ തെറ്റു തിരുത്തുന്നില്ല. ഇന്ത്യ ആരുടെ മുന്നിലും തല താഴ്ത്തില്ല’’ -രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
