Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിന്​...

കോവിഡ്​ വാക്​സിന്​ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന്​ ഇന്ത്യ

text_fields
bookmark_border
കോവിഡ്​ വാക്​സിന്​ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന്​ ഇന്ത്യ
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ കയറ്റുമതിക്ക്​ ഇന്ത്യ വിലക്ക്​ ഏർപ്പെടുത്തിയിട്ടില്ലെന്ന്​ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വാക്​സിൻ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, 80ൽപരം രാജ്യങ്ങളിലേക്ക്​ 6.44 കോടി ഡോസ്​ വാക്​സിൻ അയച്ച്​ ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ്​ ഇന്ത്യയെന്നും മന്ത്രാലയ വക്താവ്​ അരിൻഡം ബഗ്​ചി വിശദീകരിച്ചു.

കയറ്റുമത​ി ചെയ്​തതിൽ 104 ലക്ഷം ഡോസ്​ സൗജന്യമാണ്​. 357 ലക്ഷം വാണിജ്യാടിസ്​ഥാനത്തിലും 182 ലക്ഷം കോവാക്​സ്​ സംരംഭത്തി​െൻറ ഭാഗമെന്ന നിലയിലുമാണ്​.

'വാക്​സിൻ മൈത്രി' എന്ന്​ പേരിട്ട ഈ വിതരണം വിജയകരമായിരുന്നുവെന്നും ലോകത്തുടനീളം കൈയടി നേടിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്​ അരിന്ദം ബാഗ്​ചി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19
News Summary - India has not imposed any export ban on COVID 19 vaccines says External Affairs Ministry
Next Story