ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമിടിഞ്ഞു
text_fieldsലണ്ടൻ: റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയു ടെ സ്ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയിൽ 142ാംസ്ഥാനത്താണ് ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോർവേ ആണ് പട്ടിക യിൽ ഒന്നാമത്. ഉത്തര കൊറിയ അവസാനവും. യു.എസ് 45ാംസ്ഥാനത്തും.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര സർക്കാർ 370ാം വകു പ്പ് റദ്ദാക്കിയ ജമ്മു കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളും അടിച്ചമർത്തലുകളും ഇൻറർനെറ്റ് അടക്കമുള്ള മാധ്യമങ്ങളുടെ നിരോധനവുമാണ് ഇന്ത്യയെ രണ്ടു സ്ഥാനം പിന്നോട്ടടിപ്പിച്ചത്. തുറന്ന ജയിലു പോലെ ആയിത്തീർന്ന കശ്മീരിലെ സംഭവ വികാസങ്ങളുടെ നിജസ്ഥിതി റിപ്പോർട്ടു ചെയ്യുന്നതിൽ നിന്നും കേന്ദ്രം മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.
#RSFIndex ¦ RSF unveils its 2020 World Press Freedom Index:
— RSF (@RSF_inter) April 21, 2020
1: Norway
2: Finland
3: Denmark
11: Germany
34: France
35: United Kingdom
45: United States
66: Japan
107: Brazil
142: India
166: Egypt
178: Eritrea
180: North Koreahttps://t.co/4izhhdhZAo pic.twitter.com/biJfunlTSw
കശ്മീരിലെ രണ്ട് മാധ്യമപ്രവർത്തകരെ ഉന്നംവെച്ച് പൊലീസ് വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ് പട്ടിക പുറത്തുവിട്ടത്. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളിയിലാണ്. രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയോടെ പൊലീസുകാർ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം അമഴിച്ചുവിടുകയാണ്.
2019ൽ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്-റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
