Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിലും പാക്ക് അധീന കശ്മീരിലുമുള്ള 23 പേരെ ഇന്ത്യ ഭീകരവാദികളായി പ്രഖ്യാപിച്ചു

text_fields
bookmark_border
പട്ടികയിലുള്ള ആറുപേർ ഇന്ത്യക്കാർ
പാകിസ്താനിലും പാക്ക് അധീന കശ്മീരിലുമുള്ള 23 പേരെ ഇന്ത്യ ഭീകരവാദികളായി പ്രഖ്യാപിച്ചു
cancel

ന്യൂഡൽഹി: പാകിസ്താനിലും പാക്കധീന കശ്മീരിലും കഴിയുന്ന 23 പേരെ ആഭ്യന്തര മന്ത്രാലയം യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു. ഇതിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെടും. ലശ്കറെ ത്വയ്യിബ തലവൻ ഹാഫിസ് മുഹമ്മദ് സഈദ്, ജയ്ശെ മുഹമ്മദ് സ്ഥാപകൻ മൗലാന മസ്ഊദ് അസ്ഹർ എന്നിവരുടെ അടുത്തയാളുകൾ, സഹായികൾ, ഈ സംഘടനകളുമായി ബന്ധപ്പെട്ട ലോഞ്ചിങ് കമാൻഡർമാർ (ഭീകരരെ അതിർത്തി കടത്തിവിടുന്നവർ), റിക്രൂട്ടർമാർ, സാമ്പത്തിക സഹായം സംഘടിപ്പിക്കുന്നവർ എന്നിവരടങ്ങുന്ന വിപുലമായ ശൃംഖലയെ ലക്ഷ്യമിട്ടാണ് നടപടി.

ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നുഴഞ്ഞുകയറ്റം, റിക്രൂട്ട്‌മെന്റ്, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സഹായം, പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയിൽ പങ്കാളികളാണ് ഈ 23 പേർ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India has declared 23 people in Pakistan and Pakistan-occupied Kashmir as terrorists
Next Story