ഒരു ലക്ഷം ഇന്ത്യക്കാർക്ക് 53 ക്ഷേത്രങ്ങൾ; ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ
text_fieldsഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രങ്ങൾ. ലോകത്തിലെ ഏറ്റവും പഴയ മതങ്ങളെന്ന് കരുതുന്ന ഹിന്ദു, ജൈന,ബുദ്ധമതങ്ങളുടെ ആവിർഭാവവും ഇന്ത്യയിലാണ്.
ഹിന്ദുമതമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതമായി കണക്കാക്കുന്നത്. ലോകത്താകമാനം 100 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്.
ക്ഷേത്രങ്ങളാണ് ഹിന്ദുമതവിഭാഗങ്ങളുടെ പ്രധാന ആരാധന കേന്ദ്രം. ചിലർ എല്ലാ ദിവസവും ക്ഷേത്രദർശനം നടത്തുമ്പോൾ, മറ്റു ചിലർ വിശേഷാവസരങ്ങളിൽ മുടങ്ങാതെ ക്ഷേത്രങ്ങളിലെത്തുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. അതിൽ ചിലർ ഏറെ പ്രശസ്തമാണ്. ഇന്ത്യയിൽ 6,48,907 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ക്ഷേത്രങ്ങളുടെ എണ്ണത്തിൽ തമിഴ്നാടിനാണ് ഒന്നാംസ്ഥാനം. 79,154 ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
77,283 ക്ഷേത്രങ്ങളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. കർണാടക, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കാണ് മൂന്നും നാലും സ്ഥാനം. മിസോറാമിലാണ് ഏറ്റവും കുറവ്-32. ഓരോ സംസ്ഥാനത്തും ഒരു ലക്ഷം ഇന്ത്യക്കാർക്ക് ഏകദേശം 53 ക്ഷേത്രങ്ങൾ ഉണ്ടെന്നും ഇന്ത്യ ഇൻ പിക്സൽസ് ഡാറ്റ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

