കൂട്ട പലായനം
text_fieldsന്യൂഡല്‍ഹി: തൊഴില്‍ശാല അടച്ചുപൂട്ടി വരുമാന വഴിയടഞ്ഞ് ഭക്ഷണമില്ലാതെ പട്ടിണിയി ലായതോടെ ഡല്‍ഹിയില്‍നിന്ന് പതിനായിരങ്ങളുടെ കൂട്ടപലായനം. മുന്നൊരുക്കമില്ലാതെ പെ ാടുന്നനെ പൊതുഗതാഗതം നിര്‍ത്തി രാജ്യം അടച്ചതോടെ ഡല്‍ഹിയിലെ കുടിയേറ്റക്കാര്‍ കഴി ഞ്ഞ രണ്ടുദിവസമായി കാല്‍നടയായി ആയിരത്തോളം കിലോമീറ്റർ താണ്ടിയാണ് സ്വന്തം ഗ്രാമങ് ങളിലേക്ക് നീങ്ങുന്നത്. കൂട്ടപലായന ചിത്രങ്ങള്‍ വിവാദമായതോടെ ഉത്തര്‍പ്രദേശ്, ഹരി യാന സര്‍ക്കാറുകള്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് ബസുകളയച്ചിട്ടുണ്ട്. എന്നാൽ, പതിനായിര ങ്ങളാണ് അതിര്‍ത്തി ബസ് ടെര്‍മിനലുകളില്‍ കാത്തുകെട്ടിക്കിടക്കുന്നത്. വൻ പ്രതിഷേധ മുയർന്നതോടെ മുഖം രക്ഷിക്കാന്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാറുകള്‍ രംഗത്തുവന്നു. കുടുങ്ങി ക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസവും ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
അടച്ചുപൂട്ടല്‍ കൈവിട്ടു;
നിയന്ത്രണമറ്റ് ജനം
21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെ നാല് മണിക്കൂര്‍ മുമ്പ് മാത്രം പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് 20 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ദുരിതമായത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് പൊലീസിെൻറ നിയന്ത്രണം മറികടന്നാണ് വെള്ളിയാഴ്ച മുതല്‍ ആയിരങ്ങള്‍ ഡല്‍ഹിയുടെ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തിയത്. വരുമാനവും ഭക്ഷണവുമില്ലാതെ ഡല്‍ഹിയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് രണ്ടു ദിവസം കൊണ്ട് തിരിച്ചറിഞ്ഞ മനുഷ്യര്‍, കെട്ടിട ഉടമകള്‍ വാടക വാങ്ങില്ലെന്ന് ഉറപ്പു വരുത്താന്‍ സർക്കാറിന് കഴിയാതായതോടെ കുടുംബസമേതം തിരിച്ചുപോവുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി വെള്ളവും ഭക്ഷണവുമില്ലാതെ കിലോമീറ്ററുകള്‍ താണ്ടുന്ന മനുഷ്യരെ തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. രണ്ട് ദിവസമായി ഭക്ഷണം കിട്ടാത്ത തങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളില്‍ ചെന്നാല്‍ കുടിവെള്ളമെങ്കിലുമുണ്ടാകുമെന്നാണ് പലരും പറഞ്ഞത്.
പിടിച്ചുനിര്‍ത്താനാകാതെ
ഡല്‍ഹി സര്‍ക്കാര്‍
കൂട പലായനമുണ്ടാക്കിയ നാണക്കേട് ഒഴിവാക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡല്‍ഹി-യു.പി അതിര്‍ത്തിയായ ഗാസിപൂരിലെത്തി. ഭക്ഷണവും താമസ സൗകര്യവും നല്‍കാമെന്ന് പറഞ്ഞ് പലയാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ സിസോദിയ ശ്രമിച്ചു. ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ഒരുക്കമല്ലെന്ന് ഭൂരിഭാഗം പേരും സിസോദിയയെ അറിയിച്ചു. നൈറ്റ് ഷെല്‍ട്ടറുകള്‍ക്ക് പുറമെ 600 സ്കൂളുകളില്‍ ഭക്ഷണം ഒരുക്കുമെന്നും സിസോദിയ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതുകൊണ്ടും പ്രശ്നം തീരില്ലെന്ന് കണ്ടതോടെ ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ ്കെജ്രിവാള് നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാമെന്നും തൊഴിലാളികള്‍ മടങ്ങണമെന്നും അഭ്യര്‍ഥിച്ചു. എന്നിട്ടും ഫലമില്ലാതായതോടെ ഡല്‍ഹി സര്‍ക്കാർ പലയാനം ചെയ്യുന്നവര്‍ക്കായി 100 ബസുകള്‍ വിട്ടുകൊടുത്തു.
വിമർശനമുയര്‍ന്നപ്പോള്‍
യോഗി ബസയച്ചു
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അതിര്‍ത്തിയിലെ ടെര്‍മിനലുകളിലേക്ക് ബസ് അയക്കുമെന്ന വാര്‍ത്ത പരന്നതോടെയാണ് സകല നിയന്ത്രണങ്ങളും ഭേദിച്ച് ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ ജനം ഒന്നടങ്കം പ്രവഹിച്ചത്. ബസുകള്‍ കാണാതിരുന്നിട്ടും മടങ്ങാന്‍ തയാറാകാതിരുന്ന പതിനായിരങ്ങള്‍ വെള്ളിയാഴ്ച തന്നെ കാല്‍നടയായി ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും വിദൂര ഗ്രാമങ്ങളിലേക്ക് തിരിച്ചു. രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ആയിരം ബസ് അയക്കുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികളെ ബദായുനിലെ പൊലീസ് പീഡിപ്പിക്കുന്നതിെൻറ വിഡിയോ വൈറലായതിന് പിറകെയായിരുന്നു ഇത്. ഹരിയാന സര്‍ക്കാറും ബസുകളയച്ചു.
വിലക്ക് ലംഘിച്ച് കേന്ദ്രവും
കോവിഡ് തടയാനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കൈവിട്ടുപോയതോടെ അത് ലംഘിക്കുന്ന നടപടികളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കടക്കേണ്ടിവന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാനാവശ്യമായ സഹായം നല്‍കണമെന്ന് ദേശീയ അതോറിറ്റികളോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ആഭ്യന്തര വിമാന സര്‍വിസ് നടത്താന്‍ സ്പൈസ് ജെറ്റും സന്നദ്ധത പ്രകടിപ്പിച്ചു.
ബസുകള്‍ അയക്കരുതെന്ന്
ബിഹാര്‍ മുഖ്യമന്ത്രി
അതേസമയം കോവിഡ് തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ എടുത്ത നടപടിയുടെ ചൈതന്യം തകര്‍ക്കുന്നതാണ് ബസയക്കുന്ന നടപടിയെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിമര്‍ശിച്ചു. ബിഹാറി തൊഴിലാളി കുടുംബങ്ങളെ ആയിരത്തോളം കിലോമീറ്റര്‍ നടത്തിച്ചതിന് മുന്‍ സഹയാത്രികന് പ്രശാന്ത് കിഷോര്‍ നിതീഷിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികരണം. ജനങ്ങളെ തിരികെ അയക്കുന്നതിനെക്കാള്‍ നല്ലത് ക്യാമ്പുകളൊരുക്കലാണെന്നും നിതീഷ് പറഞ്ഞു. തങ്ങളുടെ സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് സഹായം നല്‍കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡിഷ മുഖ്യമന്ത്രി നവീന പട്നായികും വിവിധ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
