Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പോരാട്ടത്തിൽ...

കോവിഡ്​ പോരാട്ടത്തിൽ ഇന്ത്യ മികച്ച സ്​ഥാനത്തെന്ന്​ അമിത്​ ഷാ

text_fields
bookmark_border
കോവിഡ്​ പോരാട്ടത്തിൽ ഇന്ത്യ മികച്ച സ്​ഥാനത്തെന്ന്​ അമിത്​ ഷാ
cancel

കോവിഡിന്​ എതിരായ പോരാട്ടത്തിൽ രാജ്യം മികച്ച സ്​ഥാനത്തെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഞായറാഴ്​ച സെൻട്രൽ ആംഡ്​ ഫോഴ്​സി​​െൻറ മെഗാ പ്ലാ​േൻറഷൻ ഇവൻറിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്​ചയദാർഢ്യത്തോടെയും ശുഭപ്രതീക്ഷയോടുമാണ്​ നാമീ പോരാട്ടം നടത്തുന്നത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാം നടത്തുന്ന പോരാട്ടം ലോകം കാണുന്നുണ്ട്​​. ഇന്ത്യ പോലെ ജനസംഖ്യ ഇത്രയും വർധിച്ച ഒരു രാജ്യം കോവിഡിനെ എങ്ങിനെ നേരിടുമെന്ന്​ ലോകം ഉറ്റുനോക്കുകയാണ്​. പക്ഷെ പ്രതീക്ഷിച്ചതിലും മികച്ചരീതിലാണ്​ നാമീ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെബിനാർ രൂപത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്​. 

അതേസമയം ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്​. ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ഏറ്റവും വേഗത്തിൽ വർധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ​ മൂന്നാം സ്​ഥാനത്താണ്​. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്​. മൊത്തം കൊറോണ രോഗികളുടെ എണ്ണത്തിലും ഇന്ത്യ മൂന്നാം സ്​ഥാനത്താണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAmitshahIndia News
News Summary - India At "Good Position" In Coronavirus Battle: Amit Shah
Next Story