ജയ്പൂർ: ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ നിയന്ത്രണ റെയിൽവേ സ്റ്റേഷൻ ജയ്പൂരിലെ ഗാന്ധി നഗറിൽ. ഇവിടെ ടിക്കറ്റ് നൽകുന്നത് മുതൽ സുരക്ഷാ ജീവനക്കാർ വരെ സ്ത്രീകളാണ്. ആകെ 40 വനിത ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ഇതിൽ ട്രെയിൻ ഒാപ്പറേഷനുകൾക്ക് നാലും, ബുക്കിംഗ് ജോലികൾക്ക് എട്ടും, റിസർവേഷൻ ജോലികൾക്കും, ടിക്കറ്റ് പരിശോധനകൾക്കും, അനൗൺസ്മെന്‍റുകൾക്കുമായി ആറ് പേരുമാണ് ഉളളത് , ബാക്കിയുള്ളവരിൽ 10 പേർ സുരക്ഷക്കായുള്ള ആർ.പി.എഫ് വനിത ഉദ്യോഗസ്ഥരാണ്. മറ്റ് ചെറിയ ജോലികൾക്ക് ബാക്കി ജീവനക്കാരും.
മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറാണ് എല്ലാവർക്കും ജോലി. നീലം ജാദവാണ് ഗാന്ധി നഗർ സ്റ്റേഷനിലെ ആദ്യ വനിത സൂപ്രണ്ട്. റെയിൽവേ സ്റ്റേഷനു പിന്നാലെ ട്രാഫിക് പൊലീസിലും വനിതകളുടെ സമ്പൂർണ സേവനം ഉറപ്പു വരുത്താൻ ഒരുങ്ങുകയാണ് രാജസ്ഥാൻ സർക്കാർ.