Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയിൽനിന്ന്​ ഇന്ത്യ...

ചൈനയിൽനിന്ന്​ ഇന്ത്യ 1.5 കോടി സുരക്ഷാവസ്​ത്രം വാങ്ങും

text_fields
bookmark_border
ചൈനയിൽനിന്ന്​ ഇന്ത്യ 1.5 കോടി സുരക്ഷാവസ്​ത്രം വാങ്ങും
cancel

ന്യൂഡൽഹി: ചൈനയിൽനിന്ന്​ 1.5 കോടി വ്യക്​തി സുരക്ഷ കിറ്റുകളും (പി.പി.ഇ) 15 ലക്ഷം കോവിഡ്​ പരിശോധന കിറ്റുകളും ഇന്ത്യ വാങ്ങും. സർക്കാർ നേരിട്ടും സ്വകാര്യ കമ്പനികൾ വഴിയുമാണ്​ ഇവ വാങ്ങുന്നത്​.

ഗൗൺ‌, മാസ്ക്​‌, കൈയ്യുറ‌ തുടങ്ങിയവ ഉൾ‌ക്കൊള്ളുന്ന പി‌.പി.‌ഇ കിറ്റുകൾ‌ക്കും പരിശോധന കിറ്റുകൾ‌ക്കും ഓർഡർ നൽകിയതായി ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്ര ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾക്ക്​ ചൈനയെയാണ്​ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്​. എന്നാൽ, ഗുണനിലവാരത്തെക്കുറിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമർശനത്തെ തുടർന്ന് ചൈനീസ് അധികൃതർ ഇത്തരം ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​.​ ഇന്ത്യയിലേക്കുളള വിതരണം തടയരുതെന്ന്​ മിസ്രി ചൈനയോട് ആവശ്യപ്പെട്ടു. ഗുണനിലവാരം ഉറപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

നേര​ത്തെ 1,70,000 പിപിഇ കിറ്റുകൾ ചൈന സംഭാവന ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ അഞ്ച്​ ലക്ഷം പരിശോധന കിറ്റുകൾ വാങ്ങുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacovid 19ppeIndia News
News Summary - India to get 15 million PPE kits from China
Next Story