Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ത​വി​ദ്വേ​ഷ...

മ​ത​വി​ദ്വേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ലോ​ക​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ നാ​ലാ​മ​ത്

text_fields
bookmark_border
മ​ത​വി​ദ്വേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ലോ​ക​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ നാ​ലാ​മ​ത്
cancel

ന്യൂഡൽഹി: ഇന്ത്യക്ക് നാണക്കേടായി ഒരു ‘അംഗീകാരം.’ മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോകറാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം ‘സ്വന്തമാക്കി.’ സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പ്യൂ റിസർച് സ​െൻറർ എന്ന സ്വതന്ത്ര ഏജൻസിയുടെ പഠനത്തിലാണ് മതവിദ്വേഷത്തിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മ​െൻറ്, വിവിധ യു.എൻ ഏജൻസികൾ, സർക്കാറിതര സംഘടനകൾ എന്നിവയാണ് റിപ്പോർട്ട് തയാറാക്കാനുള്ള ഉറവിടങ്ങൾ. 10ൽ 8.7 സൂചിക മൂല്യം ഇന്ത്യ നേടി. സിറിയ -9.2, നൈജീരിയ- 9.1, ഇറാഖ് -8.9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സൂചിക മൂല്യം. ഇസ്രായേൽ, യമൻ, റഷ്യ, അഫ്ഗാനിസ്താൻ, ഫലസ്തീൻ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ 10ലെ മറ്റുള്ളവർ. മതവിേദ്വഷത്തെ തുടർന്നുള്ള അക്രമങ്ങൾ, ജനക്കൂട്ട അതിക്രമങ്ങൾ, സാമുദായിക ലഹളകൾ, മതഭീകരവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനത്തെ അടിച്ചമർത്തൽ, മതപരമായ വസ്ത്രധാരണം ‘ലംഘിക്കുന്നതിന്’ സ്ത്രീകൾക്കെതിരായ േദ്രാഹം, മതപരിവർത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടങ്ങിയ 13 കുറ്റകൃത്യങ്ങൾ പരിശോധിച്ചാണ്  സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്. 
 


ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ ‘മുന്നിലെത്തിച്ചതെ’ന്ന് പഠനത്തിന് നേതൃത്വം നൽകിയ കാതായുൻ കിഷി ‘ഹഫിങ്ടൺ പോസ്റ്റി’നോട് പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ, സംഘട്ടനത്തിൽനിന്ന് വർഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങൾ, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങൾ എന്നിവ ഇന്ത്യയുെട നില പരിതാപകരമാക്കിയെന്ന് അവർ വ്യക്തമാക്കി. മതത്തിനു മേൽ സർക്കാറി​െൻറ നിയന്ത്രണം ഇന്ത്യയിൽ 2015ഒാടെ ഉയർന്നതായി പഠനത്തിലുണ്ട്. മതവിശ്വാസത്തിലും മതപരിവർത്തനത്തിലും സർക്കാറി​െൻറ ഇടപെടൽ, ന്യൂനപക്ഷങ്ങളോട് സർക്കാറി​െൻറ വിദ്വേഷം, വിേവചനത്തിനെതിരായ പരാതികളിൽ നടപടിയെടുക്കാതിരിക്കൽ എന്നിവ നിയന്ത്രണങ്ങളിൽപെടും. ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയിൽ അധികാരികളുടെ നിയന്ത്രണം. ബലിപെരുന്നാളിനടക്കം ഗോവധം നിരോധിച്ച് മുസ്ലിംകളെ ലക്ഷ്യമിട്ട സർക്കാർ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും കാതായുൻ കിഷി ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ മതത്തിനു മേൽ സർക്കാറി​െൻറ നിയന്ത്രണം 2015ലാണ് അടുത്തകാലത്ത് ഏറ്റവും ഉയർന്നത്. 

യൂറോപ്പിലെ 32 രാജ്യങ്ങളിൽ മുസ്ലിംകൾക്കെതിരെ വിവേചനമുണ്ട്. ലോകത്ത് 19 രാജ്യങ്ങളിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമമുണ്ട്. ഇന്ത്യയിൽ 2015ൽ ഹിന്ദുക്കൾക്കെതിരെ വിവിധതരം േദ്രാഹങ്ങളുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദു സമുദായം വിവേചനം നേരിടുന്നു. വിവേചനം നേരിടുന്നവരിൽ ഏറെയും താഴ്ന്ന ജാതിക്കാരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious violence
News Summary - India is the fourth-worst country in the world for religious violence
Next Story