Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ​:...

ലോക്​ഡൗൺ​: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പിണറായി വിജയൻ പ​ങ്കെടുത്തില്ല

text_fields
bookmark_border
ലോക്​ഡൗൺ​: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പിണറായി വിജയൻ പ​ങ്കെടുത്തില്ല
cancel

ന്യൂഡൽഹി: രാജ്യവ്യാപക ലോക്​ഡൗൺ മെയ്​ മൂന്നിന്​ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വി ളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. വിഡിയോ കോൺഫറൻസിലൂടെയാണ്​ ചർച്ച. യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുത്തില്ല. പകരം ചീഫ്​ സെക്രട്ടറി ടോം ജോസാണ്​ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്​ യോഗത്തിൽ പ​​ങ്കെടുത്തത്​. ഇത്തവണ കേരളത്തിന്​ സംസാരിക്കാനുള്ള അവസരമില്ലാത്തതിനാലാണ്​ മുഖ്യമന്ത്രി പ​ങ്കെടുക്കാതിരുന്നത്​. കഴിഞ്ഞ ​തവണ​ത്തെ യോഗത്തിൽ സംസാരിക്കാൻ അവസരംലഭിക്കാതിരുന്ന സംസ്ഥാനങ്ങൾക്കാണ്​ ഇന്ന്​ അവസരം ലഭിച്ചത്​. സംസ്ഥാനത്തിൻെറ നിലപാട്​ കേന്ദ്രത്തിന്​ എഴുതി നൽകിയിട്ടുണ്ട്​.

കോവിഡ്​ വ്യാപനം തടയുന്നതിനായി ലോക്​ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ നേരത്തേ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ്​ നടത്തിയിരുന്നു. മാർച്ച്​ 24നാണ്​ നരേ​ന്ദ്രമോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. പിന്നീട്​ ഇത്​ മെയ്​ മൂന്ന്​ വരെ നീട്ടുകയായിരുന്നു.

ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി​ മാർച്ച്​ 20ന്​​ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിമാരുമായി മോദി ഒടുവിൽ ബന്ധപ്പെട്ടത്​ ഏപ്രിൽ 11നാണ്​. 21 ദിന ലോക്​ഡൗണിന്​ പിന്തുണ നൽകിയതിന്​ മോദി മുഖ്യമന്ത്രിമാർക്ക്​ നന്ദി അറിയിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻെറ കണക്കനുസരിച്ച്​ രാജ്യത്ത്​ 26,917 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 5,914 പേർ രോഗമുക്തരായി. 826 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newscovid 19
News Summary - india fights covid 19 pm modi to interact with cms today
Next Story