You are here

എൽ.ടി.ടി.ഇ നിരോധന കാലാവധി അഞ്ചു വർഷം കൂടി നീട്ടി

00:31 AM
15/05/2019
LTTE

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന്​ നി​രോ​ധി​ക്ക​പ്പെ​ട്ട ലി​ബ​റേ​ഷ​ൻ ടൈ​ഗേ​ർ​സ്​ ഒാ​ഫ്​ ത​മി​ഴ്​ ഇൗ​ഴ​ത്തി(​എ​ൽ.​ടി.​ടി.​ഇ)​​െൻറ ഇ​ന്ത്യ​യി​ലെ നി​രോ​ധ​ന കാ​ലാ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടി. 1967ലെ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ചാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ ന​ട​പ​ടി. 1976ലാ​ണ്​ ഇ​ന്ത്യ​യി​ലെ ഒ​രു​വി​ഭാ​ഗം ത​മി​ഴ്​ ജ​ന​ത​യു​ടെ പി​ന്തു​ണ​യു​ള്ള എ​ൽ.​ടി.​ടി.​ഇ ശ്രീ​ല​ങ്ക ആ​സ്​​ഥാ​ന​മാ​യി രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​ത്. 

സൈ​നി​ക സം​ഘ​ട​ന​യു​ടെ സ്വ​ഭാ​വ​മു​ള്ള ഈ ​തീ​വ്ര​വാ​ദ രാ​ഷ​്​​ട്രീ​യ ക​ക്ഷി ശ്രീ​ല​ങ്ക​യി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്താ​യി പ്ര​ത്യേ​ക ത​മി​ഴ് രാ​ജ്യം സ്ഥാ​പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ്​​ഥാ​പി​ക്ക​പ്പെ​ട്ട​ത്. രാ​ജീ​വ്​ വ​ധ​ത്തി​ന്​ തൊ​ട്ടു​പി​റ​കെ ന​ട​പ​ടി നേ​രി​ട്ട സം​ഘ​ട​ന​യു​ടെ നി​രോ​ധ​നം 1991 മു​ത​ൽ തു​ട​ർ​ന്നു​വ​രു​ക​യാ​ണ്.

Loading...
COMMENTS