പാക് വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്ക് നീട്ടി ഇന്ത്യ
text_fieldsന്യൂഡല്‍ഹി: പാകിസ്താന് വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. ആഗസ്റ്റ് 24 രാവിലെ വരെ ഒരുമാസത്തേക്കാണ് വിലക്ക് നീട്ടിയത്.
പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്താന് എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കും വിലക്ക് ബാധകമാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും പരസ്പരം വ്യോമാതിർത്തി വിലക്കിയത്.
സാങ്കേതിക തകരാർ: ടേക്ക് ഓഫ് നിർത്തിവെച്ചു
അഹ്മദാബാദ്: അഹ്മദാബാദിൽനിന്ന് ദിയുവിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറുമൂലം ടേക്ക് ഓഫ് നിർത്തിവെച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെ 11.15 ഓടെ പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം യാത്ര നിർത്തിവെച്ചത്. വിമാനത്തിലുണ്ടായിരുന്ന 50 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

