യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ; മോദി യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ചു
text_fieldsന്യൂഡൽഹി: യു.എ.ഇയിൽ നടന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ച വിവരം മോദി അറിയിച്ചത്.
യു.എ.ഇ പ്രസിഡന്റും തന്റെ സഹോദരനുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനുമായി സംസാരിച്ചു. യു.എ.ഇയിൽ നടന്ന ആക്രമണങ്ങളെ അപലപിച്ചു. ആക്രമണങ്ങളിലുണ്ടായ ജീവൻ നഷ്ടത്തിൽ അനുശോചനം അറിയിച്ചു. മോശം സമയത്ത് ഇന്ത്യ യു.എ.ഇക്കൊപ്പം നിൽക്കും. മേഖലയിലെ സമാധാനത്തേയും സുരക്ഷയേയും സുസ്ഥിരതയേയും പിന്തുണക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ പരിഗണിക്കുന്നതിന് യു.എ.ഇ പ്രസിഡന്റിനോട് മോദി നന്ദി പറഞ്ഞു.
40 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. ഊർജ ഇറക്കുമതിയിൽ ഇന്ത്യ ആശ്രയിക്കുന്ന പ്രധാന രാജ്യമാണ് യു.എ.ഇ. ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളി കൂടിയാണ് യു.എ.ഇ. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിവർഷം 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടത്തുന്നത്.
നേരത്തെ എസ്.ജയ്ശങ്കർ ഒമാൻ വിദേശകാര്യമന്ത്രി ബാദർ അൽബുസെയ്ദിയുമായി മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രശ്നം ചെയ്തു. ഇറാൻ യു.എസ് മധ്യസ്ഥത ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ഒമാനായിരുന്നു. ആദ്യത്തെ ചർച്ചകളിൽ ഫലപ്രാപ്തിയുണ്ടായില്ലെങ്കിലും ചർച്ചകൾ തുടരാൻ തീരുമാനിച്ച് പിരിഞ്ഞതിന് പിന്നാലെ ഏകപക്ഷീയമായി ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

