Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫണ്ടില്ല, വാ​ക്​​സി​ൻ...

ഫണ്ടില്ല, വാ​ക്​​സി​ൻ ക്ഷാ​മം: പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം മാ​റ്റി​

text_fields
bookmark_border
ഫണ്ടില്ല, വാ​ക്​​സി​ൻ ക്ഷാ​മം: പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം മാ​റ്റി​
cancel

ന്യൂ​ഡ​ൽ​ഹി: വാ​ക്​​സി​ന്​ ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന്​ പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വ ി​ത​ര​ണം സ​ർ​ക്കാ​ർ നീ​ട്ടി​വെ​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കേ​ണ്ട വാ​ക്​​സി​ നേ​ഷ​ൻ കാ​മ്പ​യി​നാ​ണ്​ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ മാ​റ്റി​യ​ത്. ആ​വ​ശ്യ​ത്തി​ന്​ വാ​ക്​​സി​ൻ ​ശേ​ഖ​ര​മു ​ള്ള കേ​ര​ളം, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

പോ​ളി​യോ പ്ര​തി​രോ​ധ​ത്തി​നു​ള്ള ര​ണ്ടു​ത​രം വാ​ക്​​സി​നു​ക​ൾ​ക്കും രാ​ജ്യ​ത്ത്​ ക്ഷാ​മ​മു​ണ്ട്. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ പ്ര​ചാ​ര​ണം നീ​ട്ടി​വെ​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത തീ​യ​തി പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.
മ​രു​ന്നു​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. തു​ള്ളി​മ​രു​ന്ന്​ (ഒ.​പി.​വി) മാ​ർ​ച്ച്​ മാ​സ​ത്തോ​ടെ​യും കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്ന്​ (​െഎ.​പി.​വി) മേ​യി​ലും ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ഫ​ണ്ടി​​​െൻറ ല​ഭ്യ​ത​ക്കു​റ​വ്, കു​റ​ഞ്ഞ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം, ദൈ​ർ​ഘ്യ​മേ​റി​യ പ​രി​ശോ​ധ​നാ കാ​ലം എ​ന്നി​വ​യാ​ണ്​ വാ​ക്​​സി​ൻ ക്ഷാ​മ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ദേ​ശീ​യ പ​ൾ​സ്​ പോ​ളി​യോ കാ​മ്പ​യി​നി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​ള്ളി​മ​രു​ന്ന്​ നി​ർ​മി​ച്ചി​രു​ന്ന ഗാ​സി​യാ​ബാ​ദി​ലെ ബ​യോ മെ​ഡ്​ ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ്​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​താ​ണ്​ പ്ര​ശ്​​നം വ​ഷ​ളാ​ക്കി​യ​ത്. ബ​യോ​മെ​ഡി​​​െൻറ വാ​ക്​​സി​നു​ക​ളി​ൽ ടൈ​പ്​ 2 പോ​ളി​യോ വൈ​റ​സി​​​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​തോ​ടെ പോ​ളി​യോ വാ​ക്​​സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ര​ണ്ടാ​യി കു​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ്​ ആ​സ്​​ഥാ​ന​മാ​യ ഭാ​ര​ത്​ ബ​യോ​ടെ​ക്കും ന്യൂ​ഡ​ൽ​ഹി​യി​ലെ പ​നാ​സി​യ ബ​യോ​ടെ​ക്കു​മാ​ണി​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polio vaccinemalayalam newsimmunisation
News Summary - India doesn’t have polio vaccine for the next round of immunisation
Next Story