ഇന്ത്യയിൽ ഇപ്പോൾ ലോക്ഡൗൺ ആവശ്യമില്ല; കർണാടകയിൽ വേണമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ ലോക്ഡൗൺ ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ ലോക്ഡൗൺഏർപ്പെടുത്തിയാൽ മതിയാകും. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിെൻറ തോത് വ്യത്യസ്തമാണ്. അതിനാൽ രാജ്യം മുഴുവൻ അടച്ചുപൂട്ടുന്നതിനെ അനകൂലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രോഗബാധ ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ഡൗൺ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം തീവ്രതയിലെത്തി. ഇപ്പോൾ രോഗികളുടെ എണ്ണം കുറയുകയാണ്. അവർ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കർണാടകയിൽ വ്യാപനം തുടങ്ങിയത് വൈകിയാണ്. അവിടെ വ്യാപനം അതിെൻറ തീവ്രതയിലെത്തിയിട്ടില്ല. അതുകൊണ്ട് കർണാടകയിലെ കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ തന്നെ കോവിഡിെൻറ രണ്ടാം വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഡോക്ടർമാരും രാഷ്ട്രീയക്കാരും അത് ഗൗരവമായി എടുത്തില്ല. മഹാരാഷ്ട്രയിൽ കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ ആദ്യം കാര്യമായ നടപടികൾ ഉണ്ടായില്ല. ഇനി വ്യാപനം കുറയുേമ്പാൾ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുേമ്പാൾ സർക്കാർ കനത്ത ജാഗ്രത പുലർത്തണം. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം. പരമാവധി പേർക്ക് വാക്സിൻ നൽകണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

