Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയുടെയും...

ചൈനയുടെയും പാകിസ്​താ​െൻറയും ഭൂപ്രദേശങ്ങളല്ല, സമാധാനവും ഐക്യവുമാണ്​​ ഇന്ത്യക്ക്​ വേണ്ടത്​ -നിധിൻ ഗഡ്​കരി

text_fields
bookmark_border
nitin-gadkari.jpg
cancel

നാഗ്​പുർ: പാകിസ്​താ​​​​െൻറയും ചൈനയുടെയും ഭൂപ്രദേശങ്ങൾ ഇന്ത്യക്ക്​ ആവശ്യമില്ലെന്ന്​ കേന്ദ്ര മന്ത്രി നിധിൻ ഗഡ്​കരി. ഒരു രാജ്യത്തി​​​​െൻറയും ഒരിഞ്ച്​ സ്​ഥലം പോലും ഇന്ത്യക്ക്​ വേണ്ട​. സമാധാനം, ഐക്യം, സ്​നേഹം, ഒരുമിച്ച്​ ജോലി ചെയ്യുക എന്നിവയെല്ലാമാണ്​ ഇന്ത്യ പ്രതീക്ഷിക്കുന്നത്​​. ഗുജറാത്തിൽ നടന്ന ബി.ജെ.പിയുടെ ഓൺലൈൻ ‘ജൻ സംവാദ്​’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആഭ്യന്തരവും രാജ്യാന്തര വിഷയങ്ങളിലും സമാധാനം കൊണ്ടുവന്നതാണ് രണ്ടാം​ മോദി സർക്കാറി​​​​െൻറ ഒന്നാം വാർഷിക​ത്തിലെ പ്രധാന നേട്ടം. മാവോവാദി പ്രശ്​നമാണെങ്കിലും പാകിസ്​താൻ സ്​പോൺസർ ചെയ്യുന്ന തീവ്രവാദത്തിൽനിന്ന്​ രാജ്യത്തെ രക്ഷിക്കുന്നതിലാണെങ്കിലും അക്രമത്തിന്​ പകരം സമാധാനം ആണ്​ വേണ്ടത്​. ശക്​തി​ ഉ​പയോഗിച്ച്​ മാത്രമാണ്​ ഇത്​​ സാധിക്കുക. പക്ഷെ, ഭൂമി പിടിച്ചെടുക്കിയല്ല ഈ ശക്​തി നേടിയെടുക്കേണ്ടത്​. സമാധാനത്തോടെയാണ്​ ഇന്ത്യക്ക്​ ശക്​തിയാർജിക്കേണ്ടത്​. 

ഇന്ത്യ ഒരിക്കലും ഭൂട്ടാ​​​​െൻറ സ്​ഥലങ്ങൾ കൈയേറിയിട്ടില്ല. 1971ലെ പാകിസ്​താനുമായുള്ള യുദ്ധത്തിൽ വിജയിച്ചപ്പോൾ ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമാക്കാനാണ്​ ഇന്ത്യ സഹായിച്ചത്​. ഷെയ്​ഖ്​ മുജീബുർ റഹ്​മാനെ പ്രധാനമന്ത്രിയാക്കിയത്​ ഇന്ത്യയാണ്​. അതിനുശേഷമാണ്​ ബംഗ്ലാദേശിൽനിന്ന്​ ഇന്ത്യൻ പട്ടാളം മടങ്ങിയതെന്നും ഗഡ്​കരി നഗ്​പുരിൽ പറഞ്ഞു​. നേപ്പാളി​​​​െൻറയും ചൈനയുടെയുമെല്ലാം അതിർത്തിയിൽ പ്രശ്​നങ്ങൾ നീറിപ്പുകയുന്നതിനിടെയാണ്​ ഗഡ്​കരിയുടെ പ്രസ്​താവന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanepalbangladeshNitin Gadkari
News Summary - India Does Not Want Land Of China Or Pakistan Nitin Gadkari
Next Story