Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാദവിന്​​ പകരം ഭീകരനെ...

ജാദവിന്​​ പകരം ഭീകരനെ കൈമാറൽ: പാക്​ വാദം കള്ളമെന്ന്​ ഇന്ത്യ

text_fields
bookmark_border
ജാദവിന്​​ പകരം ഭീകരനെ കൈമാറൽ: പാക്​ വാദം കള്ളമെന്ന്​ ഇന്ത്യ
cancel

ന്യൂഡൽഹി: പാകിസ്​താൻ ജയിലിലുള്ള ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവി​​െൻറ മോചനത്തിന്​ പകരം അഫ്​ഗാൻ ജയിലിലുള്ള ഭീകരനെ കൈമാറുന്നത്​ സംബന്ധിച്ച പാകിസ്​ത​ാ​​െൻറ പ്രസ്​താവന സാങ്കൽപിക കള്ളമാണെന്ന്​ ഇന്ത്യ. രാ​ജ്യാ​ന്ത​ര ​കോ​ട​തി വ​ധ​ശി​ക്ഷ സ്​​റ്റേ ചെ​യ്​​ത​ മുൻ ഇ​ന്ത്യൻ നാവിക ഉദ്യോഗസ്​ഥൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ പ​ക​ര​മാ​യി പെ​ഷാ​വ​ർ സ്കൂ​ളിൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ കൈ​മാ​റാ​മെ​ന്ന നി​ർ​േ​ദ​ശ​വു​മാ​യി ഒ​രു ​രാ​ജ്യ​ത്തി​​െൻറ ദേ​ശീ​യ സു​ര​ക്ഷ​ ഉ​പ​ദേ​ഷ്​​ടാ​വ്​ സ​മീ​പി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ് കഴിഞ്ഞ ദിവസം വെ​ളി​പ്പെ​ടു​ത്തിയിരുന്നു. ന്യൂ​യോ​ർ​ക്കി​ൽ ഏ​ഷ്യ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. കൈ​മാ​റാ​മെ​ന്ന്​ പ​റ​ഞ്ഞ ഭീ​ക​ര​​െൻറ​യോ ദേ​ശീ​യ സു​ര​ക്ഷ ​ഉ​പ​ദേ​ഷ്​​ടാ​വി​​െൻറ​യോ പേ​ര്​ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെങ്കിലും പെ​ഷാ​വ​റി​ലെ സൈ​നി​ക ​സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ർ അ​ഫ്ഗാ​നി​സ്​​താ​നി​ലെ ജ​യി​ലി​ലാ​ണ്​ ക​ഴി​യു​ന്ന​െ​ത​ന്ന്​ പ​റ​ഞ്ഞു. 

ഇൗ സാഹചര്യത്തിൽ, പാക്​ മന്ത്രിയുടെ പ്രസ്​താവനയെ എതിർത്ത്​ അഫ്​ഗാനിസ്​താൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ വെള്ളിയാഴ്​ച രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ ഇന്ത്യയും പ്രതികരിച്ചത്​. പാക്​ വിദേശകാര്യ മന്ത്രിയുമായി സെപ്​റ്റംബർ 21ന്​ ന്യൂയോർക്കിൽ നടന്ന ചർച്ചയിൽ ഇന്ത്യയെയോ ഏതെങ്കിലും ഇന്ത്യൻ പൗര​നെയോ കുറിച്ച പരാമർശമുണ്ടായില്ലെന്ന്​ അഫ്​ഗാൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ മുഹമ്മദ്​ ഹനീഫ്​ പ്രസ്​താവനയിൽ വ്യക്​തമാക്കി. പാകിസ്​താൻ നടത്തുന്ന കള്ള​പ്രചാരണങ്ങളുടെ ഭാഗമാണ്​ ഇപ്പോഴത്തെ പ്രസ്​താവനയെന്ന്​ ഇന്ത്യൻ വിദേശകാര്യ വക്​താവ്​ രവീഷ്​ കുമാർ വ്യക്​തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ യു.എന്നിൽ പാക്​ അംബാസഡർ തെറ്റായ ചിത്രം കാണിച്ചത്​ വക്​താവ്​ ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kulbhushan yadavmalayalam newsIndia- pakistan
News Summary - India dismisses as lie Pakistan remark to swap Kulbhushan Yadav for a terrorist -India news
Next Story