ന്യൂഡൽഹി: രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 90,633 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1065 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതർ 41 ലക്ഷം കവിഞ്ഞു.
41,13,811 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 31,80,865 പേർ ഇതുവരെ രോഗമുക്തരായി. 8,62,267 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 70,679 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.