Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 2,593 പേർക്ക്കൂടി കോവിഡ്; ഡൽഹിയിൽ പ്രതിദിന രോഗികൾ വർധിക്കുന്നു

text_fields
bookmark_border
രാജ്യത്ത് 2,593 പേർക്ക്കൂടി കോവിഡ്; ഡൽഹിയിൽ പ്രതിദിന രോഗികൾ വർധിക്കുന്നു
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് 2,593 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

1,755 പേർ രോഗമുക്തരാകുകയും ചെയ്തു. 98.75 ആണ് രോഗമുക്തി നിരക്ക്.

ഇതോടെ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,873 ആയി. കോവിഡിൽ രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,22,193 ആയും ഉയർന്നു.

ഡൽഹിയിൽ മാത്രം 1,094 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ശേഷമുള്ള ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്.

അതേസമയം, ഐ.ഐ.ടി മദ്രാസിൽ പുതുതായി 55 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India daily covid update 24 april 2022
Next Story