ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 83,809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1054 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 49,30,236 ആയി.
80,776 പേർക്കാണ് വൈറസ് ബാധയേറ്റ് ഇതുവരെ ജീവൻ നഷ്ടമായത്. 38,59,399 പേർ ചികിത്സക്കു ശേഷം രോഗമുക്തരായി.
അതേസമയം, കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിലുള്ള 9,90,061 പേരിൽ 8,944 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ 60 ശതമാനത്തിലേറെ രോഗബാധിതരും 60 ശതമാനം രോഗമുക്തരും മഹാരാഷ്ട്ര, കർണാടക, ആന്ധ്ര പ്രദശ്, ഉത്തർ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.