Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11,427 പേർക്ക്കൂടി കോവിഡ്; 11,858 പേർ രോഗമുക്തരായി

text_fields
bookmark_border
11,427 പേർക്ക്കൂടി കോവിഡ്; 11,858 പേർ രോഗമുക്തരായി
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11,858 പേർ രോഗമുക്തരാകുകയും ചെയ്തു. അതേസമയം, 24 മണിക്കൂറിനിടെ 118 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ, കോവിഡ്മൂലം ഇതുവരെ ജീവൻനഷ്ടപ്പെട്ടവരുടെ എണ്ണം 1,54,392 ആയി. തുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് കോവിഡിന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെ തുടരുകയാണ്.

5,04,263 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇന്നലെ വരെ 19,70,92,635 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story