Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ ചൈനയെ...

കോവിഡിൽ ചൈനയെ മറികടന്ന്​ ഇന്ത്യ: ലോകത്ത്​ 45 ലക്ഷത്തിലധികം രോഗികൾ

text_fields
bookmark_border
കോവിഡിൽ ചൈനയെ മറികടന്ന്​ ഇന്ത്യ: ലോകത്ത്​ 45 ലക്ഷത്തിലധികം രോഗികൾ
cancel

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്​ഭവ കേന്ദ്രമായ ചൈനയെയും മറികടന്ന്​ ഇന്ത്യ. ഇതോടെ കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ 11ാം സ്​ഥാനത്തെത്തി. 

ഇന്ത്യയിൽ ഇതുവരെ 85,546 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2746 പേർ മരിക്കുകയും ചെയ്​തു. അതേസമയം, ചൈനയുടെ അത്രയും മരണനിരക്ക്​ ഉയരാത്തത്​ ആശ്വാസമുയർത്തുന്നുണ്ട്​. 3.2 ശതമാനമാണ്​ ഇന്ത്യയുടെ മരണനിരക്ക്​. ചൈനയിൽ ഇത്​ 5.5 ശതമാനമാണ്​. രാജ്യത്ത്​ ഇതുവരെ 27,000 ​ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ചൈനയിൽ ഇതുവരെ 82,933 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 4633 പേർ മരിച്ചു. 

യു.എസിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളത്​. 14,63,301 പേർക്കാണ്​ യു.എസിൽ കോവിഡ്​ ബാധിച്ചത്​. 87,248 പേരാണ്​ യു.എസിൽ മരിച്ചത്​. സ്​പെയിനിൽ 2,74,367 പേർക്കും  റഷ്യയിൽ 2,62,843 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 

45 ലക്ഷത്തിലധികം പേർക്കാണ്​  ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്​തു. 17,27,999 പേരാണ്​ രോഗമുക്തി നേടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsindia newscorona viruscovid 19India News
News Summary - India Crosses China COVID-19 Tally -India news
Next Story