Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറ്റലിയേയും മറികടന്ന്​...

ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ; രാജ്യത്ത്​ ഒരാഴ്​ചക്കിടെ 61,000 പേർക്ക് കോവിഡ്​

text_fields
bookmark_border
ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ; രാജ്യത്ത്​ ഒരാഴ്​ചക്കിടെ 61,000 പേർക്ക് കോവിഡ്​
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ കേസുകളിൽ മേയ്​ ഒന്നിനുശേഷം വൻ വർധന. ഒരാഴ്​ചക്കിടെ 61,000 പേർക്ക്​ രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണം 2.35 ലക്ഷം കടന്നു. 6,600ൽ അധികം മരണവും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 2,34,531 ആണ്​. ലോകരാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ആറാംസ്​ഥാനത്താണ്​ ഇന്ത്യ. 

ബുധൻ, വ്യാഴം ദിവസങ്ങളിൽ 9,000ത്തിൽ അധികം പേർക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത്​ ഒരു ലക്ഷം ​േപരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​, രാജസ്​ഥാൻ, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. 

മഹാരാഷ്​ട്രയിൽ കഴിഞ്ഞദിവസം 2,436 പേർക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. 139പേർ മരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി. മരണം 2,849. 

ഗുജറാത്തിൽ 510 ​േപർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 35 പേർ മരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,199 ആയും മരണം 1,190 ആയും ഉയർന്നു. പശ്ചിമ ബംഗാളിൽ 427 പേർക്ക്​ പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതർ 7,303 ആയി ഉയർന്നു. 

കർണാടകയിലും കഴിഞ്ഞദിവസം 500ൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 4,835 രോഗബാധിതരാണ്​ സംസ്​ഥാനത്തുള്ളത്​.  തമിഴ്​നാട്ടിൽ 1,438 പേർക്ക്​ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,694 ആയി. മരണസംഖ്യ 232. കേരളത്തിൽ ആദ്യമായി പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടന്നിരുന്നു. 111 പേർക്കാണ്​ സംസ്​ഥാനത്ത്​ വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona viruscovid 19
News Summary - India Crosses 2.35 Lakh Covid Cases Overtakes Italy -India news
Next Story