പ്രതിരോധ പദ്ധതികൾക്കായി ആസൂത്രണ കമ്മിറ്റി രൂപീകരിക്കാെനാരുങ്ങുന്നു
text_fieldsന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു കീഴിൽ പ്രതിരോധ ആസൂത്രണ കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തിെൻറ സൈനിക- സുരക്ഷാ നയതന്ത്ര രൂപീകരിക്കുക, പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിന് പദ്ധതികൾ തയാറാക്കുക തുടങ്ങിയവയായിരിക്കും കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.
നിലവിൽ പ്രതിരോധ വികസനമെന്നത് ആയുധ ശേഖരണത്തിൽ മാത്രമൊതുങ്ങുന്നതാണ്. അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരന്തരമായ ഭീഷണിയും അവരുടെ സായുധസേനാ ബലവുമാണ് ഇത്തരെമാരു ആശയത്തിലേക്ക് വഴിെവച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ പറയുന്നു.
പ്രതിരോധ ആസൂത്രണ കമ്മിറ്റി എന്നത് ഒരു സ്ഥിരം സംവിധാനമാണ്. ദേശീയ സുരക്ഷാ ഉപദേശകനായിരിക്കും കമ്മിറ്റിയുെട അധ്യക്ഷൻ. കൂടാെത സ്റ്റാഫ് കമ്മിറ്റി മേധാവികളുടെ കമ്മിറ്റി അധ്യക്ഷൻ, പ്രതിരോധ, ധനവിനിയോഗ, വിേദശകാര്യ സെക്രട്ടറിമാർ എന്നിവരടങ്ങിയതാണ് കമ്മിറ്റി.
ദേശീയ സുരക്ഷാ നയം, അന്താരാഷ്ട്ര പ്രതിരോധ നയം, പ്രതിരോധത്തിനായുള്ള റോഡ്മാപ്പ് തയാറാക്കൽ, വികസന പദ്ധതി രൂപീകരണം തുടങ്ങിയവയാണ് ഇൗ കമ്മിറ്റിയുടെ ജോലി. കമ്മിറ്റിയുെട റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിക്ക് മുമ്പാെകയാണ് സമർപ്പിക്കുക. ഏപ്രിൽ 21 ന് ശേഷം കമ്മിറ്റിയുെട ആദ്യ യോഗം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
