Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 41,157 പേർക്ക് കോവിഡ്; 518 മരണം, 42,004 രോഗമുക്തി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,004 പേർ രോഗമുക്തി നേടി. 518 പേരാണ് മരിച്ചത്.
4,22,660 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് -16,148. മഹാരാഷ്ട്ര (8172), ആന്ധ്ര പ്രദേശ് (2672), തമിഴ്നാട് (2205), ഒഡിഷ (2182) എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ 76.25 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
124 മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പ്രതിദിന മരണക്കണക്കിൽ മുന്നിൽ. രണ്ടാമതുള്ള കേരളത്തിൽ 114 പേരാണ് ഇന്നലെ മരിച്ചത്.
51.01 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ, ആകെ നൽകിയ ഡോസുകൾ 40.49 കോടിയായി.
Next Story

